അമിത വണ്ണം കുറച്ചാൽ വൻ തുക ബോണസ്; പ്രഖ്യാപനവുമായി ചൈനീസ് ടെക് കമ്പനി

ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്

അമിത വണ്ണം കുറച്ചാൽ വൻ തുക ബോണസ്; പ്രഖ്യാപനവുമായി ചൈനീസ് ടെക് കമ്പനി
dot image

ബെയ്ജിങ്: ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി ചൈനയിലെ ഒരു ടെക് കമ്പനി സ്വീകരിച്ച നടപടിയെ കുറിച്ചാണ് ഇപ്പോൾ സോഷ്യല്മീഡിയയില് ചർച്ച. ശരീരഭാരം കുറയ്ക്കുന്നവര്ക്ക് വന്തുക ബോണസായി നല്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്. അമിതമായുള്ള വണ്ണം കുറയ്ക്കുന്ന ജീവനക്കാര്ക്ക് ഏകദേശം ഒരു ദശലക്ഷം യുവാന് (140,000 യുഎസ് ഡോളര്) ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെൻ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് കമ്പനി ഈ പദ്ധതി തുടങ്ങിയത്. 150 ജീവനക്കാര് ആകെ 800 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും 980,000 യുവാന് ക്യാഷ് ബോണസായി നേടുകയും ചെയ്തുവെന്ന് ജിയുപായ് ന്യൂസ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ക്യാമ്പുകളായിട്ടാണ് തടികുറയ്ക്കൽ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഒരു സെഷനിൽ 30 ജീവനക്കാരെ ഉൾപ്പെടുത്തുകയും അമിതവണ്ണമുള്ളവർക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. ഇതുവരെ അഞ്ചോളം ക്യാമ്പുകളാണ് നടത്തിയത്. ഒരു ക്യാമ്പില് മൂന്ന് ഗ്രൂപ്പുകള് ഉണ്ടാകും.

പത്ത് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പും. ഓരോ ആഴ്ചയും ഇവരുടെ ശരീഭാരം പരിശോധിക്കും. ഓരോ ഗ്രൂപ്പിലും മൊത്തത്തില് കുറയുന്ന ഓരോ 500 ഗ്രാമിനും 400 യുവാന് (55 യുഎസ് ഡോളര്)വീതം ലഭിക്കും. ഏതെങ്കിലും ഒരു അംഗത്തിന് ഭാരം കൂടിയാല്, ആ ഗ്രൂപ്പിന്റെ ബോണസ് നഷ്ടപ്പെടുകയും, 500 യുവാന് വീതം അവരില് നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോര്ണിംഗ് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.

നിങ്ങൾ മെലിഞ്ഞില്ലെങ്കിൽ ബോണസ് മാത്രമല്ല ഗ്രൂപ്പിന്റ ബോണസുമാണ് നഷ്ടപ്പെടുകയെന്ന് ഒരു സ്റ്റാഫ് അംഗം ലി പറഞ്ഞു. കഴിഞ്ഞ വര്ഷം നവംബറില് ആണ് ലി ഈ പ്രോഗ്രാമില് ചേര്ന്നത്. ഭക്ഷണം നിയന്ത്രിച്ചതിനൊപ്പം ഓട്ടം, നീന്തല്, ബാസ്കറ്റ്ബോള് കളി തുടങ്ങിയ കായികവിനോദങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അങ്ങനെ ലീയുടെ 17.5 കിലോ ഭാരം കുറയുകയും 7,410 യുവാന് (യുഎസ് $1,000) അധിക ബോണസായി ലഭിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ സഹപാഠി, ഇനി സഭയിലും ഇവര് ഒരുമിച്ച്; പക്ഷേ രണ്ട് പക്ഷത്ത്...

ഈ സംരംഭത്തെ സോഷ്യൽ മീഡിയ വളരെയധികം പ്രശംസിക്കുകയും ചെയ്തു. ഈ കമ്പനിയിൽ ജോലി ചെയ്യാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us