
തിരുവനന്തപുരം: നവകേരള സദസ് വൻ പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുന്നില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരിട്ട് പരാതി നൽകാൻ ജനങ്ങൾക്കാവുന്നില്ല. തിരഞ്ഞെടുപ്പ് കണ്ടു കൊണ്ടുള്ള രാഷ്ട്രീയ കളിയാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
'സദസിന് വരുന്നവർ നിർബന്ധിച്ചു കൊണ്ടുവരുന്നവരാണ്. വന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. വികസനം ചർച്ചയാകുന്നില്ല. ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ മറ്റൊരു രൂപമാകുമെന്ന് ഞങ്ങളും നാട്ടുകാരും കരുതി. ഏതോ പി ആർ ഏജൻസിയുടെ ബുദ്ധിയാണ്. മുഖം നന്നാക്കാനുള്ള പാഴ് വേലയാണിത്', രമേശ് ചെന്നിത്തല.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; നാല് പേര് അറസ്റ്റില്സർക്കാർ പരിപാടിയിൽ രാഷ്ട്രീയ വിമർശനങ്ങൾ എങ്ങനെ നടത്തും. മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്ത പ്രതികരണമാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രി പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ യുഡിഎഫ് നിർദേശം നൽകിയിട്ടില്ല. എന്നാൽ മുഖ്യമന്ത്രി പ്രതിഷേധക്കാരെ ആക്രമിക്കാൻ നിർദേശം നൽകുന്നു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞതുപോലൊരു പ്രതിഷേധം ഞങ്ങൾ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പത്ത് പന്ത്രണ്ട് വിഷയങ്ങൾ റിപ്പോർട്ടർ ചാനൽ അവതരിപ്പിക്കുന്നുണ്ട്. ഒരു വിഷയത്തിലും പരിഹാരം ഉണ്ടാകുന്നില്ല. നവകേരള സദസ് യുഡിഎഫിന് ഗുണം ചെയ്യും. അവർ 140 മണ്ഡലത്തിൽ പോയാൽ പിന്നെ ഞങ്ങൾക്ക് പോകേണ്ടി വരില്ലെന്നും ചെന്നിത്തല പറഞ്ഞു. എ വി ഗോപിനാഥ് കുറെ കാലമായി കോൺഗ്രസുമായി അകന്നു നിൽക്കുകയാണ്. പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിനെ ഒരു കാരണവശാലും ക്ഷണിക്കില്ല. ആദ്യം ശൈലജ ടീച്ചറെ തിരുത്തട്ടെ. ശശി തരൂർ നാളെ വരും, പ്രസംഗിക്കുകയും ചെയ്യും, നിലപാട് തിരുത്തുമോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.