പാര്ട്ടിയില് ചേര്ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടി; വിശദീകരണവുമായി സിപിഐഎം

'ബിജെപി വിട്ടുപോകുന്നവര്ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസ്'

dot image

പത്തനംതിട്ട: പാര്ട്ടിയില് ചേര്ന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തില് വിശദീകരണവുമായി പത്തനംതിട്ട സിപിഐഎം നേതൃത്വം. പത്തനംതിട്ട കോന്നി മൈലാടു പാറ സ്വദേശി യദുകൃഷ്ണനെയാണ് കഞ്ചാവുമായി എക്സൈസ് തിങ്കളാഴ്ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് യദുവില് നിന്ന് പിടി കൂടിയതെന്ന് എക്സൈസ് അറിയിച്ചിരുന്നു.

എന്നാല്, കഞ്ചാവുമായി യദുകൃഷ്ണനെ എക്സൈസ് പിടികൂടിയിട്ടില്ല എന്നാണ് സിപിഐഎമ്മിന്റെ വാദം. യദുകൃഷ്ണനെ കഞ്ചാവ് കേസില് കുടുക്കാന് ഗൂഢാലോചന നടന്നു. അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഗൂഢാലോചനയ്ക്ക് പിന്നില്. സിപിഐഎമ്മിലേക്ക് 62 പേര് ചേര്ന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവര്ക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസില് പെടുത്തും എന്നത്. പരസ്യ മദ്യപാനം നടത്തുന്നു എന്ന പരാതിയെ തുടര്ന്നാണ് മൂന്നു പേരെ എക്സൈസ് കസ്റ്റഡിയില് എടുത്തത്.

തൃശ്ശൂരിലും അമീബിക് മസ്തിഷ്ക ജ്വരം; കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

യദുകൃഷ്ണനെ മാത്രം എക്സൈസ് ഓഫീസില് നിര്ത്തി മറ്റുള്ളവരെ പറഞ്ഞു വിട്ടു. പിന്നീട് യദുകൃഷ്ണനെ ജാമ്യത്തില് വിട്ടു. കഞ്ചാവ് തന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പാര്ട്ടി നേതൃത്വത്തെ യദുകൃഷ്ണന് അറിയിച്ചതായും സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്ജു അറിയിച്ചു.

dot image
To advertise here,contact us
dot image