നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം

കടയില്‍ ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി; പത്രം വായിക്കാനെത്തിയ ആള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാഴൂരില്‍ തെക്കേ ആലിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പഴുവില്‍ സ്വദേശി വേളൂക്കര ഗോപി(60)യാണ് മരിച്ചത്.

ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പെരിങ്ങോട്ടുകര ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ആല്‍ സ്റ്റോപ്പിന് സമീപം വളവില്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ കടയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

എതിര്‍ വശത്തുള്ള ഹോട്ടലില്‍ നിന്ന് ചായകുടിച്ച ശേഷം തട്ടുകടയുടെ മുന്‍പില്‍ പത്രം വായിക്കാന്‍ വന്നിരുന്നതായിരുന്നു ഗോപി. ഇതിനിടയിലാണ് കാര്‍ പാഞ്ഞു കയറിയത്. ഗോപിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കടയില്‍ ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരനായ അന്തോണി, ശ്രീധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു ഇരുചക്ര വാഹനങ്ങള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com