ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു

27-ന് ഉച്ചയോടെയാണ് അപകടമുണ്ടായത്
ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു

തൃശ്ശൂർ: വീട്ടിലെ ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ ദേഹത്തേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

അജയൻ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് അജയനെ വിവിധ ആശുപത്രികളിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com