
പഴുവിൽ: ശ്രീഗോകുലം പബ്ലിക് സ്കൂളിൽ ശിശുദിന ഫെസ്റ്റിനോട് അനുബന്ധിച്ച് 1,50000 രൂപയോളം വിലവരുന്ന 1300 പുസ്തകങ്ങൾ തൃശൂർ എംപി ടി എന് പ്രതാപന് കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ കെ ആർ അഭിലാഷ് അധ്യക്ഷത വഹിച്ച കിഡ്സ് ഫെസ്റ്റ്, ടി എൻ പ്രതാപൻ എംപി ഉദ്ഘാടനം ചെയ്തു. മാതാ പിതാ ഗുരു എന്ന വിഷയത്തെ കുറിച്ച് എം പി വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുക്കുകയും ചെയ്തു.
സ്കൂൾ കറസ്പോണ്ടന്റ് ധനജസലീഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീജ ബോസ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷദിന ലോഗോയുടെ പ്രകാശനവും എംപി നിർവ്വഹിച്ചു. ജില്ലാതല മത്സരങ്ങളിലുള്ള സമ്മാനങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണവും ചെയ്തു. തുടർന്ന് 5 സ്റ്റേജുകളിലായി വിദ്യാർത്ഥികളുടെ കലാ മത്സരങ്ങളും അരങ്ങേറി.
പഴുവിൽ ശ്രീഗോകുലം പബ്ലിക് സ്കൂളിലെ കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനവും പൊതു ലൈബ്രറികളിലേക്കുള്ള 1300 പുസ്തകങ്ങളുടെ വിതരണവും പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യുന്നു.