
തിരുവനന്തപുരം: കൊറിയർ നൽകാനെന്ന പേരിലെത്തി യുവതിക്ക് നേരെ എയർഗൺ ഉപയോഗിച്ച് ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലാണ് സംഭവം. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. ഷിനിയുടെ വലുതു കൈയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്ന് തവണയാണ് അക്രമി ഷിനിക്ക് നേരെ വെടിയുതിർത്തത്. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞു. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്.
ഷിനിയുടെ ഭാര്യാ പിതാവ് കൊറിയർ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയിരുന്നില്ല. എന്നാൽ ഷിനി വന്നയുടൻ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിർത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എൻആര്‍എച്ച്എം ജീവനക്കാരിയാണ് ഷിനി.