പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ ക്യാമ്പെയിനുമായി ആരോഗ്യവകുപ്പ്

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ക്യാമ്പെയിന്‍

dot image

തിരുവനന്തപുരം: പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ പ്രതിരോധ ക്യാമ്പെയിനുമായി ആരോഗ്യ വകുപ്പ്. 'മാറിയേ മതിയാകു'എന്ന പേരില്‍ തിരുവനനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിപാടിക്ക് ഇന്ന് തുടക്കമാകും.

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ക്യാമ്പെയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൂത്താടികളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, മാലിന്യ നിര്‍മാര്‍ജന-ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ക്യാമ്പെയിനിലൂടെ നടപ്പിലാക്കുക. കൂടാതെ കൊതുക് വളരാനുള്ള സാധ്യത നിലനിര്‍ത്തുന്നവര്‍ക്കെതിരെയും മാലിന്യവും മലിനജലവും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും നിയമനടപടികളുള്‍പ്പെടെ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും. തിരുവനന്തപുരം ജില്ലയില്‍ കോളറ ഉള്‍പ്പടെ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നടപടി.

dot image
To advertise here,contact us
dot image