ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്കുള്ള പോഷകാഹരങ്ങൾ ഇനി തിരുവനന്തപുരം നഗരസഭയുടെ വക

സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമ-ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ
ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്കുള്ള പോഷകാഹരങ്ങൾ ഇനി തിരുവനന്തപുരം നഗരസഭയുടെ വക

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് നഗരസഭ മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെയും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാല്, മുട്ട, സസ്യാഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലെത്തിക്കും. ഇതിനായി ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതായി മേയർ അറിയിച്ചു.

സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമ-ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ. കുട്ടികൾ പഠിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് മാത്രം ഒതുങ്ങി നിന്ന് പഠിച്ചാൽ പൂർണ്ണമായി അറിവ് കിട്ടില്ല, പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്നും അറിയാൻ ശ്രമിക്കണം. പഠനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകൾ നല്ല മനുഷ്യരാക്കാൻ സഹായിക്കും. കലാ-കായിക രംഗങ്ങളിൽ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം എന്നും മേയർ കൂട്ടിച്ചേർത്തു.

ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്കുള്ള പോഷകാഹരങ്ങൾ ഇനി തിരുവനന്തപുരം നഗരസഭയുടെ വക
രാഹുല്‍ തന്നെ 'ഇന്‍ഡ്യ'ന്‍ ക്യാപ്റ്റന്‍?പ്രതിപക്ഷനേതാവാകാന്‍ അദ്ദേഹം ഏറ്റവും യോഗ്യനെന്ന് കെ സി

ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അധ്യക്ഷനായി. ട്രഷറൽ കെ ജയപാൽ സ്വാഗതം പറഞ്ഞു. അക്കാദമി ഡയറക്ടർ മാധവി ചന്ദ്രൻ സംസാരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com