കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

അപകടത്തിൽപെട്ടവരിൽ ഒരു കുട്ടിയുമുണ്ട്
കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്

തിരുവനന്തപുരം: കിളിമാനൂർ- പാപ്പാല സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്നുപേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയിൽ നിന്നുവന്ന കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മാലി സ്വദേശി ഷരീഫ് അലി (53) കോട്ടയം സ്വദേശികളായ ലവ്‍ലി ജോ‍ർജ് (58), ജസ്റ്റിൻ കെ ജോർജ് (24) എന്നിവരാണ് ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

കിളിമാനൂർ സംസ്ഥാനപാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേർക്ക് പരിക്ക്
വയനാട്ടിൽ വീണ്ടും റേഡിയോ കോളർ ഘടിപ്പിച്ച ആന

Related Stories

No stories found.
logo
Reporter Live
www.reporterlive.com