
തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവറെ അതിഥി തൊലാളികൾ മർദ്ദിച്ചു. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) പരിക്കേറ്റത്. പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് മർദ്ദിച്ചത്.
സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31),സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് അറസ്റ്റിലായത്.