Top

ഏഴു മണിക്കൂർ പണി മുടക്ക്; സക്കർബർ​ഗിന് നഷ്ടം ചില്ലറയല്ല; 52000 കോടി രൂപ

ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ സക്കർബർ​ഗ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു

5 Oct 2021 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴു മണിക്കൂർ പണി മുടക്ക്; സക്കർബർ​ഗിന് നഷ്ടം ചില്ലറയല്ല; 52000 കോടി രൂപ
X

മാർക്ക് സക്കർബർ​ഗിന് ഏഴു മണിക്കൂറുകൾക്കുള്ളിൽ വരുമാനത്തിൽ വന്ന നഷ്ടം 52000 കോടിയോളം രൂപ. 7 ബില്യൺ യുഎസ് ഡോളർ. ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റ​ഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പണിമുടക്കിയതോടെയാണ് ഇവയുടെ മേധവിയായ സക്കർ ബർ​ഗിന് നഷ്ടം സംഭവിച്ചത്. ഫേസ്ബുക്കിന്റെ മാത്രം ഓഹരി മൂല്യം 5 ശതമാനം ഇടിഞ്ഞു.

ബ്ലൂംബർ​ഗിന്റെ റിപ്പോർട്ട് പ്രകാരം ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ സക്കർബർ​ഗ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സെപ്റ്റംബർ മാസം പകുതി മുതൽ 15 ശതമാനം ഇടിവാണ് ഓഹരിയിൽ ഫേസ്ബുക്കിനുണ്ടായിരിക്കുന്നത്. നേരത്തെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു സക്കർബർ​ഗ്. പണിമുടക്കിയത് വ്യാപക ചർച്ചയായതോടെ ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലേക്കുമുള്ള പരസ്യവും പല കമ്പനികളും പിൻവലിച്ചു.

സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ സക്കർ ബർ​ഗ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. 'പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്ന കാര്യം എനിക്കറിയാം. തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു,' എന്നാണ് സക്കർബർ​ഗിന്റെ കുറിപ്പിൽ പറയുന്നത്. വരുമാന നഷ്ടത്തിനു പുറമെ സക്കറിനും കമ്പനിക്കുമെതിരെ ഇന്നലെ മുതൽ ട്രോളുകളും നിറയുകയാണ്.

പണിമുടക്കിനു പുറമെ ഫേസ്ബുക്കിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് തിങ്കളാഴ്ച മുൻ ജീവനക്കാരി നടത്തിയ വെളിപ്പെടുത്തലും കമ്പനിയെ ബാധിച്ചിട്ടുണ്ട്. ഫ്രാൻസിസ് ഹേ​ഗെൻ എന്ന മുൻ ഫേസ്ബുക്ക് പ്രൊഡക്ട് മാനേജരാണ് ആരോപണങ്ങൾ ഉന്നയിച്ചത്. സാധാരണക്കാരുടെ സ്വകാര്യതയെ ഫേസ്ബുക്ക് മാനിക്കുന്നില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതെ തടയാനുള്ള മാർ​ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും ഇവർ ആരോപിച്ചു.

Next Story

Popular Stories