Top

ഹാപ്പി ബർത്ത് ഡേ ​ഗൂ​ഗിൾ; 23ാം പിറന്നാൾ നിറവിൽ ഉത്തരക്കലവറ

ഗൂ​ഗിളിന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിക്കുന്നത്

27 Sep 2021 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹാപ്പി ബർത്ത് ഡേ ​ഗൂ​ഗിൾ;  23ാം പിറന്നാൾ നിറവിൽ ഉത്തരക്കലവറ
X

സെർച്ച് എഞ്ചിൻ ഭീമനായ ​ഗൂ​ഗിളിന് ഇന്ന് 23ാം പിറന്നാൾ. ഇത്തവണ പിറന്നാളാഘോഷത്തിന്റെ ഭാ​ഗമായ പ്രത്യേക ഡൂഡിലും ​ഗൂ​ഗിൾ ഇറക്കിയിട്ടുണ്ട്. മെഴുകുതിരിയോടൊപ്പമുള്ള കേക്കിൽ 23 എന്നെഴുതിയ ഡൂഡിലാണ് ​ഗൂ​ഗിൾ ഇറക്കിയിരിക്കുന്നത്. തങ്ങളുടെ എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം നൽകുന്ന ​ഗൂ​ഗിളിന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനമറിയിക്കുന്നത്.

1998 സെപ്റ്റംബറിലാണ് ​ഗൂ​ഗിൾ ആദ്യമായി രൂപീകൃതമാവുന്നത്. പിഎച്ച്ഡി വിദ്യാർത്ഥികളായ സെർജി ബ്രിന്നും ലാറി ബ്രിന്നും ചേർന്നാണ് ​ഗൂ​ഗിളിന് രൂപം നൽകിയത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ സംഖ്യയെ സൂചിപ്പിക്കുന്ന GOOGOL എന്ന പേര് നൽകാനായിരുന്നു സ്ഥാപകർ ആദ്യം ആലോചിച്ചത്. എണ്ണിയാൽ തീരാത്ത വിവരങ്ങൾ ലഭ്യമാണ് എന്ന സന്ദേശം നല്കുമെന്നതാണ് ഇത്തരമൊരു പേര് തീരുമാനിക്കാനിടയായത്. എന്നാൽ എഴുതിയതിലെ അക്ഷരപ്പിശക് മൂലം GOOGLE എന്ന പേര് വന്നു. ഇത് പിന്നെ തിരുത്തിയില്ല. പകരം ​​ഗൂ​​ഗിൾ എന്ന് തിരയുന്നവർക്ക് തെറ്റ് പറ്റാതിരിക്കാൻ ​ഈ വാക്കിനോട് സമാനമായ എല്ലാ ഡൊമൈനുകളും കമ്പനി സ്വന്തമാക്കി.




Next Story

Popular Stories