കോഴിക്കോട് ബീച്ചിൽ അറവുമാലിന്യം തള്ളുന്നത് പതിവ്

ബീച്ചിൽ നടക്കാനെത്തിയവരുടെ ശ്രദ്ധയിലാണ് അറവുമാലിന്യങ്ങൾപ്പെട്ടത്

dot image

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ അറവുമാലിന്യങ്ങൾ കടലിൽ തള്ളുന്നത് പതിവെന്ന് സന്ദർശകർ. കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ബീച്ചിൽ തള്ളുന്നത്. ബീച്ചിൽ നടക്കാനെത്തിയവരുടെ ശ്രദ്ധയിലാണ് അറവുമാലിന്യങ്ങൾപ്പെട്ടത്. മാലിന്യം തള്ളൽ പതിവായതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും രൂക്ഷമായി.

സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിച്ച കോഴിക്കോട് കോർപ്പറേഷനിലാണ് മാലിന്യം പ്രശ്നം ഉയർന്നിരിക്കുന്നത്. അതേസമയം കോഴിമാലിന്യം സംസ്കരിക്കുന്നതിന് 'കോഴിക്കോട് ഫ്രഷ്ക‍ട്ട്' എന്നൊരു സംവിധാനം ഉണ്ടെന്നും മാലിന്യം തള്ളുന്നത് ചിലർ മനഃപൂ‍ർവം ചെയ്ത് കൂട്ടുന്നതാണെന്നും മേയ‍ർ കൂട്ടിചേർത്തു.

Content Highlights: Collection of slaughterhouse waste on Kozhikode beach

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us