മുൻ ഭീകരനെയും വിവാദ മതപ്രഭാഷകനെയും സുപ്രധാന സമിതിയിൽ നിയമിച്ച് ട്രംപ്; ചർച്ച

വൈറ്റ് ഹൗസിലെ സുപ്രധാന സമിതിയിലേക്കുള്ള നിയമങ്ങളെച്ചൊല്ലി യുഎസിൽ വിവാദം

dot image

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലെ സുപ്രധാന സമിതിയിലേക്കുള്ള നിയമനങ്ങളെച്ചൊല്ലി യുഎസിൽ വിവാദം. മുൻ ഭീകരനെയും വിവാദ ഇസ്ലാമിക മതപ്രഭാഷകനെയും വൈറ്റ് ഹൗസിലെ റിലീജിയസ് ലിബർട്ടി കമ്മീഷന്റെ ഉപദേശക സംഘത്തിലേക്ക് നിയമിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇസ്മായിൽ റോയർ എന്ന മുൻ ഭീകരന്റെയും ഷെയ്ഖ് ഹംസ യൂസഫ് എന്ന വിവാദ മതപ്രഭാഷകന്റെയും നിയമനമാണ് വിവാദത്തിലായിരിക്കുന്നത്.

2000ത്തിന്റെ ആദ്യ വർഷങ്ങളിൽ പാകിസ്താനിലേക്ക് പോയി ലഷ്കർ ഇ തൊയ്ബയുടെ പരിശീലനം നേടിയ ഭീകരനായിരുന്നു ഇസ്മായിൽ റോയർ. 2003ൽ യുഎസിനെതിരെ ആക്രമണം പദ്ധതിയിട്ടതിനും മറ്റ് തീവ്രവാദ കുറ്റങ്ങളും ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് 2004ൽ 20 വർഷ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. 2017ൽ പുറത്തിറങ്ങി.

'വിർജീനിയ ജിഹാദ് നെറ്റ്‌വർക്ക്' എന്ന തീവ്രവാദ സംഘത്തിലെ പ്രധാനിയും കൂടിയായിരുന്നു ഇയാൾ. നിലവിൽ റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാം ആൻഡ് റിലീജിയസ് ഫ്രീഡം ആക്ഷൻ ടീമിന്റെ മേധാവിയും, മതസാഹോദര്യത്തിന്റെ വക്താവുമാണ്.

പാശ്ചാത്യലോകത്തിലെ ഏറ്റവും ജനസ്വീകാര്യതയുള ഇസ്ലാമിക മതപ്രഭാഷകനായി അറിയപ്പെടുന്ന ആളാണ് ഷെയ്ഖ് ഹംസ യൂസഫ്. യുഎസിലെ ആദ്യത്തെ അംഗീകൃത മുസ്ലിം ലിബറൽ ആർട്സ് കോളേജ് ആയ സയ്തുന കോളേജിന്റെ സ്ഥാപകനാണ് ഇയാൾ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് കാട്ടി 2016ൽ എൻഐഎ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിലും ഇയാൾ ഒരു കമ്മീഷനിൽ അംഗമായിരുന്നു.

ഈ രണ്ട് നിയമനങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ഒരിക്കലും അംഗീകരിക്കാനാകാത്ത, അത്ഭുതപ്പെടുത്തുന്ന തീരുമാനമെന്നാണ് ഇതെന്നാണ് ട്രംപിന്റെ അടുത്ത അനുയായിയായ മാധ്യമപ്രവർത്തക ലൗറ ലൂമർ വിശേഷിപ്പിച്ചത്.

Content Highlights: Former terrosist and controversial religious preacher appointed at white house

dot image
To advertise here,contact us
dot image