ഫോള്‍ഡബിള്‍ മാക്ക്ബുക്കുമായി ആപ്പിള്‍; ഒരുക്കുന്നത് പുതുമയുള്ള ഫീച്ചറുകള്‍

പുത്തന്‍ ഡിസ്പ്ലൈ ഡിസൈനുമായി ഫോള്‍ഡബിള്‍ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍
ഫോള്‍ഡബിള്‍ മാക്ക്ബുക്കുമായി ആപ്പിള്‍; ഒരുക്കുന്നത് പുതുമയുള്ള ഫീച്ചറുകള്‍

മടക്കാവുന്ന ഫോണുകളും മറ്റും ലോകമെമ്പാടും വിപണി കീഴടക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുത്തന്‍ ഡിസ്പ്ലൈ ഡിസൈനുമായി ഫോള്‍ഡബിള്‍ മാക്ക്ബുക്ക് രംഗത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിളെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നോട്ട്ബുക്കായും മോണിറ്ററായും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒരു കീബോര്‍ഡ് കണക്ട് ചെയ്യണം. മാക്ബുക്കുകള്‍ സ്വീകരിക്കാന്‍ സാധ്യതയുള്ള ക്രീസ്-ലെസ് ഫോള്‍ഡബിള്‍ പാനലില്‍ എല്‍ജി ഇതിനകം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മാക്ക്ബുക്കിന്റെ പ്രത്യേകതകളും വൈവിദ്ധ്യങ്ങളും പരിശോധിച്ചാല്‍ വിപണിയിലെത്തുമ്പോള്‍ വലിയ വില തന്നെ നല്‍കേണ്ടി വരും. പുതിയ മാക്ബുക്കിന് 18.8 ഇഞ്ച് ഒഎല്‍ഇഡി ഫോള്‍ഡഫിള്‍ ഡിസ്പ്ലെയാണുള്ളത്. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷന്‍ എം5 ചിപ്പുമായാണ് ഈ ഫോള്‍ഡബിള്‍ മാക്ബുക്ക് എത്തുന്നത്. ഈ ഫോള്‍ഡിംഗ് ഡിസ്പ്ലേകള്‍ വികസിപ്പിക്കുന്നതിന് ആപ്പിള്‍ എല്‍ജിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ടിഎഫ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസില്‍ നിന്നുള്ള പ്രശസ്ത ആപ്പിള്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ് മിംഗ്-ചി കുവോ വ്യാഴാഴ്ച തന്റെ ബ്ലോഗില്‍ കുറിച്ചിരുന്നു.

പുതിയതായി പുറത്തിക്കുന്ന മാക്ക്ബുക്കിന് ഇലക്ട്രോണിക്ക് പേപ്പര്‍ ഡിസ്പ്ലെ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്. ഇ-ഇങ്കില്‍ നിന്നുള്ള ഊര്‍ജ്ജ കാര്യക്ഷമതയുള്ള ഇപിഡി ഡിസ്പ്ലെയായിരിക്കും ഇത്. ഓണ്‍സ്‌ക്രീന്‍ കീബോര്‍ഡും ഇതിനുണ്ടാകും. നിലവില്‍ മാക്ക്ബുക്ക് എയര്‍, മാക്ക്ബുക്ക് പ്രോ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഈ ഫോര്‍ഡബിള്‍ മാക്ക്ബുക്ക് വിപണിയിലെത്തുന്നത് 2026ലോ 2027ലോ ആയിരിക്കുമെന്നാണ് ഡിസ്പ്ലെ അനലിസ്റ്റായ റോസ് യംഗ് 2022 ജൂലായില്‍ പറഞ്ഞത്. എന്നാല്‍ മറ്റൊരു അനലിസ്റ്റായ മിംഗ് ചി കുവോ പറയുന്നത് 2025 അവസാനം, അല്ലെങ്കില്‍ 2026 ആദ്യമോ ഇത് വിപണയിലെത്തുമെന്നാണ്.

ആപ്പിളിന്റെ ലാപ്ടോപ്പ് വില്‍പ്പന കഴിഞ്ഞ വര്‍ഷം പിന്നോട്ട് പോയി, ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ചെറിയ തോതില്‍ മാത്രമേ വളര്‍ച്ചയുണ്ടായിട്ടുള്ളൂ. കുപെര്‍ട്ടിനോ ടെക് ഭീമന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ട് അനുസരിച്ച്, ഐഫോണ്‍ വില്‍പ്പനയും മൊത്തത്തില്‍ കുറഞ്ഞു. അതിനാല്‍ തന്നെ പുതിയതും കൂടുതല്‍ നൂതനവുമായ മാക്ബുക്കുകളില്‍ ആപ്പിള്‍ ടൈം ടേബിളുകള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നു തന്നെ നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com