
കാസര്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ സര്ക്കാര് ആശുപത്രി ഡോക്ടര് വിജിലന്സ് പിടിയിലായി. കാസര്കോട് ഗവ. ജനറല് ആശുപത്രിയിലെ ഡോക്ടര് വെങ്കിടഗിരിയാണ് പിടിയിലായത്.
ഹെര്ണിയ ഓപ്പറേഷന് തീയതി അനുകൂലമായി നല്കാനാണ് കൈക്കൂലി വാങ്ങിയത്. വിജിലന്സ് ഡിവൈഎസ്പി വി കെ വിശ്വംഭരന് നായരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. 2000 രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. നിരവധി പേര് ഡോക്ടര്ക്കെതിരെ ഇതിനു മുന്പും പരാതി ഉന്നയിച്ചിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക