ചുണ്ടുകൾ വരണ്ടുപൊട്ടുന്നുവോ? വഴിയുണ്ട്

ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ചാലോ?

dot image

കാലാവസ്ഥ മാറുന്നതിനനുസരിച്ച് നാം നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ട് വരണ്ടുപൊട്ടുന്നത്. ചുണ്ടിലെ ചര്മ്മം മറ്റ് ചര്മ്മത്തെക്കാള് നേര്ത്തതാണ് എന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ചുണ്ടുകളുടെ സംരക്ഷണം പ്രധാനപ്പെട്ടതാണ്. ചുണ്ടുകളുടെ ആരോഗ്യത്തിന് ചില വഴികൾ പരീക്ഷിച്ചാലോ?

  • വെളിച്ചെണ്ണ ചുണ്ടില് പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന് ഏറെ സഹായിക്കും.

  • ചുണ്ടില് ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാന് സഹായിക്കും.

  • ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.

  • പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലിവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യൂ. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.

  • ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന് തേന് സഹായിക്കും. ഇതിനായി തേന് നേരിട്ട് ചുണ്ടില് തേച്ച് മസാജ് ചെയ്യാം.

  • ദിവസവും ചുണ്ടിൽ ഗ്ലിസറിന് പുരട്ടുന്നതും ചുണ്ടുകള് വരണ്ടുപൊട്ടുന്നത് തടയാന് സഹായിക്കും. നാരങ്ങാനീരില് വിറ്റാമിന് സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്ത്തി ചുണ്ടില് പുരട്ടുന്നതും നല്ലതാണ്.

dot image
To advertise here,contact us
dot image