
ക്വാളിഫയർ വണ്ണിൽ ഇടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം അനിവാര്യമായിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സീസണിൽ ഫോമിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് സെഞ്ച്വറി നേടിയപ്പോൾ എൽ എസ് ജി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്. മിച്ചൽ മാർഷ് 37 പന്തിൽ 67 റൺസും കൂട്ടിച്ചേർത്തു.
STREETS WILL REMEMBER THIS KNOCK OF JITESH SHARMA. 🫡pic.twitter.com/QivYlkB8MD
— Mufaddal Vohra (@mufaddal_vohra) May 27, 2025
മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയാണ് ആർസിബിക്ക് അടിത്തറയായത്. തുടർന്ന് രജത് പാട്ടീദാറിന് പകരം ക്യാപ്റ്റൻ റോളിലെത്തിയ ജിതേഷ് ശർമ അടിച്ചുതകർത്തപ്പോൾ ആർസിബി ലക്ഷ്യത്തിലേക്ക് അടുത്തു. എന്നാൽ കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മായങ്ക് അഗർവാളുമായി വിജയത്തിലേക്ക് നീങ്ങവേ പതിനേഴാം ഓവറിൽ ദിഗ്‌വേഷ് രാതി ജിതേഷ് ശർമയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാൻ നോക്കി.
Never change Digvesh Rathi 😭 pic.twitter.com/22uSudn0Ko
— Dinda Academy (@academy_dinda) May 27, 2025
മായങ്ക് അഗർവാൾ രാതിയുടെ ബോൾ നേടാനൊരുങ്ങവെ ബൗളിങ് എൻഡിൽ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു. എന്നാൽ രാതിയുടെ ഔട്ടിനായുള്ള അപ്പീൽ പിൻവലിച്ച് ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് സ്‌പോർട് മാൻ സ്പിരിറ്റ് നിലനിർത്തി.
DIGVESH RATHI RUN-OUT JITESH AT NON-STRIKER END...!!!!
— Johns. (@CricCrazyJohns) May 27, 2025
- Then Rishabh Pant took the appeal back and Jitesh hugged Pant. pic.twitter.com/JiJ1xqUtb0
എന്നാൽ അതിന് മുമ്പേ പക്ഷെ സ്‌ക്രീനിൽ നോട്ട് ഔട്ട് തെളിഞ്ഞിരുന്നു. രാതി ബെയ്ൽസ് തെറിപ്പിക്കുമ്പോൾ ജിതേഷ് ക്രീസിന് പുറത്തായിരുന്നെങ്കിലും ബൗളർ തന്റെ ആക്ഷൻ പൂർത്തിയാക്കിയിരുന്നതുകൊണ്ടാണ് തേർഡ് അംപയർ നോട്ട് ഔട്ട് വിളിച്ചത്. ഐസിസിയുടെ ഭേദഗതി വരുത്തിയ പുതിയ നിയമം അനുസരിച്ച് ഒരു ബൗളർക്ക് തന്റെ ബോളിംഗ് ആക്ഷൻ പൂർത്തിയാക്കിയ ശേഷം ക്രീസ് കടന്ന നോൺ-സ്ട്രൈക്കറെ റൺ ഔട്ടാക്കാൻ സാധ്യമല്ല.
ഏതായാലും ഈ രണ്ട് സന്ദർഭങ്ങളെയും അതിജീവിച്ച ജിതേഷ് ശർമ അവസാന ഓവറിലും അടിച്ചുതകർത്തപ്പോൾ ആർസിബി എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 33 പന്തിൽ ആറ്സിക്‌സറും എട്ട് ഫോറുകളും അടക്കം 85 റൺസാണ് ജിതേഷ് നേടിയത്.
അതേ സമയം രാതിയുടെ ഇന്നലത്തെ മങ്കാദിംഗിലൂടെ ക്രിക്കറ്റ് ലോകത്ത് വീണ്ടും ഈ പുറത്താക്കൽ രീതി ചർച്ചയായി പലരും മാന്യതയ്ക്ക് നിരയ്ക്കാത്തതെന്നും കടന്ന കൈയെന്നുമാണ് ഇതിനെ പറയുന്നത്. ഏതായാലും തുടക്കം മുതൽ വിമർശനങ്ങൾക്കും വിചാരണകൾക്കും ഹേതുവാകേണ്ടി വന്ന മങ്കാദിംഗിന്റെ നാൾ വഴികളിലേക്ക്..
1947 സതന്ത്രാന്തര ഇന്ത്യ ആദ്യമായി ഓസീസിനോട് ടെസ്റ്റ് പരമ്പര കളിക്കുകയാണ്. അന്ന് ഇന്ത്യയുടെ ഓൾ റൗണ്ടറും സ്പിന്നറുമായിരുന്ന വിനൂ മങ്കാദ് ഓസ്‌ട്രേലിയൻ ഓപ്പണർ ബിൽ ബ്രൗണിനെ സമാന രീതിയിൽ പുറത്താക്കി. ഏറെ നേരത്തെ ചർച്ചയ്ക്കും വിശകലനത്തിനുമൊടുവിൽ അംപയർമാർ വിക്കറ്റ് നൽകുകയും ചെയ്തു.
ഏതായാലും ഗാവസ്‌കർ 1983 ൽ മറികടക്കുന്നത് വരെ 231 എന്ന ഒരു ഇന്ത്യക്കാരന്റെ ഉയർന്ന വ്യക്തിഗത സ്കോർ എന്നതിന് ഉടമയായിരുന്ന , ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർമാരിലൊരാളായിരുന്ന മങ്കാദ് പിൻകാലത്ത് ഈ പ്രവർത്തിയുടെ മാത്രം പേരിൽ ഓർക്കപ്പെട്ടു. പിന്നീട് ഇത്തരത്തിൽ ക്രിക്കറ്റിൽ നടക്കുന്ന പുറത്താകലുകൾക്ക് മങ്കാദിംഗ് എന്ന പേരും പേരുവന്നു.
Content Highlights: 78 years of Mankading history remembered in Rathi's final move against Jitesh