IPL 2025 PLAY OFF; നാലിൽ ഇടം തേടി ഏഴ് ടീമുകൾ; സാധ്യതകളിങ്ങനെ

ഓരോ ടീമുകളുടെയും സാധ്യത നോക്കാം

dot image

പ്രവചനാതീതമായ ഐപിഎല്‍ 2025 സീസൺ പുരോഗമിക്കുകയാണ്. ഓരോ ടീമുകളും പതിനൊന്ന് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഒരു ടീമിനുപോലും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലേ ഓഫിലേക്ക് പ്രതീക്ഷ അർപ്പിച്ച് ഏഴ് ടീമുകളാണ് നിലവിലുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയല്‍സ് എന്നിവര്‍ മാത്രമാണ് പ്‌ളേ ഓഫ് സാധ്യതയിൽ നിന്നും പുറത്തായവർ. ഓരോ ടീമുകളുടെയും സാധ്യത നോക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആണ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാമത്. 11 കളികളില്‍ നിന്ന് എട്ട് ജയവുമായി 16 പോയിന്റ് ആണ് ടീമിനുള്ളത്. നെറ്റ് റണ്‍റേറ്റ് 0.482 ആണ്. പ്ലേ ഓഫ് ഉറപ്പിക്കണമെങ്കില്‍ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒരു ജയം ബെംഗളൂരുവിന് അനിവാര്യമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരങ്ങള്‍. ഇനി മൂന്ന് മത്സരവും പരാജയപ്പെട്ടാലും ബെംഗളൂരുവിന് അവസാന നാലിലെത്താൻ സാധ്യതയുണ്ട്, മറ്റ് ചില മത്സരഫലങ്ങളെ ആശ്രയിക്കണമെന്ന് മാത്രം.

2014ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാൻ ഒരുങ്ങുകയാണ് പഞ്ചാബ് കിംഗ്സ്. 11 കളികളില്‍ നിന്ന് 15 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ടീം. 0.376 ആണ് നെറ്റ് റണ്‍റേറ്റ്. അവശേഷിക്കുന്ന മൂന്നില്‍ ഒരു മത്സരമെങ്കിലും പഞ്ചാബിന് ജയിക്കണം. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നിവരാണ് അടുത്ത എതിരാളികള്‍.

ഐപിഎൽ ചരിതത്തിലെ തന്നെ ഏറ്റവും മികച്ച കംബാക്ക് നടത്തിയാണ് മുംബൈ ഇന്ത്യൻസ് വരുന്നത്. തുടര്‍ച്ചയായ ആറ് ജയങ്ങള്‍ ഉള്‍പ്പെടെ ഏഴ് ജയവുമായി 14 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സീസണില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം മുംബൈയാണ്, 1.274. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ ടീമുകളുമായാണ് അടുത്ത മൂന്ന് മത്സരങ്ങള്‍. ഇതിൽ ഏതെങ്കിലും മത്സരത്തിൽ ജയിക്കൽ മുംബൈയ്ക്ക് അനിവാര്യമാണ്.

നാല് മത്സരങ്ങള്‍ അവശേഷിക്കെ 14 പോയിന്റുള്ള ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. 0. 867 നെറ്റ് റൺ റേറ്റും ടീമിനുണ്ട്. മുംബൈ, ഡല്‍ഹി, ലഖ്‌നൗ ചെന്നൈ എന്നിവരാണ് എതിരാളികള്‍. ചെന്നൈക്കും ലഖ്‌നൗവിനുമെതിരായ മത്സരങ്ങള്‍ ഹോം മൈതാനമായ അഹമ്മദാബാദിലാണ്. മുംബൈക്ക് സമാനമായി മികച്ച ഹോം റെക്കോര്‍ഡ് ഹൈദരാബാദിനുമുണ്ട്. താരതമ്യേന ചെന്നൈ, ലഖ്‌നൗ ടീമുകൾ മോശം ഫോമിലാണ് എന്നതും ഗുജറാത്തിന്റെ സാധ്യതയാണ്.

11 കളികളില്‍ നിന്ന് 13 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റൽസാണ് പ്ളേ ഓഫ് സാധ്യത തേടുന്ന മറ്റൊരു ടീം. കഴിഞ്ഞ നാല് തുടർതോൽവികളും ഇന്നലത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചതും ടീമിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഞ്ചാബ്, ഗുജറാത്ത്, മുംബൈ എന്നീ ടീമുകളുമായാണ് മത്സരങ്ങളുള്ളത്. സീസണിലെ മികച്ച മൂന്ന് ടീമുകളാണ് ഇവ. അത് കൊണ്ട് തന്നെ പ്ലേ ഓഫ് കണ്ടെത്താൻ ഡൽഹി കുറച്ചധികം വിയർക്കുമെന്ന് സാരം.

Also Read:

നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് അടുത്ത ടീം. 11 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിക്കാനാകുക. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവരുമായാണ് അവശേഷിക്കുന്ന മത്സരങ്ങള്‍. ചെന്നൈയും ഹൈദരാബാദും വലിയ തലവേദനയാകില്ലെങ്കിലും ബെംഗളൂരുവിന് മുന്നിൽ മികച്ച പോരാട്ടം തന്നെ രഹാനെക്കും സംഘത്തിനും കാഴ്ച വെക്കേണ്ടി വരും.

Also Read:

11 കളികളില്‍ നിന്ന് 10 പോയിന്റുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് പ്ലേ ഓഫ് ലക്ഷ്യമിടുന്ന അവസാന ടീം. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി ടീമുകളുമായാണ് പന്തിന്റെയും സംഘത്തിന്റെയും ഇനിയുള്ള മത്സരം. നെറ്റ് റൺ റേറ്റിൽ താഴെയുള്ള ടീമിന് എല്ലാ മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ, മികച്ച മാർജിനിൽ കളി ഫിനിഷ് ചെയ്ത് റൺ റേറ്റ് ഉയർത്തുക കൂടി ചെയ്താലേ പ്ലേ ഓഫ് കടക്കാനാവൂ.

Content Highlights: IPL 2025 PLAY OFF; Seven teams vying for a place in the top four; Here are the possibilities

dot image
To advertise here,contact us
dot image