'ഞാൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിനാകും, അന്ന് വിരാട് പറയുന്നത് കേട്ട് ചിരി വന്നു'; അധ്യാപിക ഓർത്തെടുക്കുന്നു

കോഹ്‌ലി പല തവണ ക്രിക്കറ്റ് ദൈവവും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്

dot image

നിലവിൽ ക്രിക്കറ്റ് കളിക്കുന്നവരിലെ പ്രധാനി മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം കണ്ടതിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വിരാട് കോഹ്‌ലി. കോഹ്‌ലി പല തവണ ക്രിക്കറ്റ് ദൈവവും ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സച്ചിനെ മറികടന്ന് ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികൾ നേടുന്ന താരമായി കോഹ്‌ലി മാറുകയും ചെയ്തിരുന്നു. ഒരിക്കലും തകർക്കപ്പെടില്ലെന്ന് കരുതിയ റെക്കോർഡായിരുന്നു അത്.

ഇപ്പോഴിതാ ചെറുപ്രായത്തിലെ കോഹ്‌ലിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിരാടിന്റെ സ്കൂൾ അധ്യാപികയായിരുന്ന വിഭ സച്ച്ദേവ്. താൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കറാകുമെന്ന് കുഞ്ഞ് കോഹ്‌ലി പറയാറുണ്ടെന്ന് അധ്യാപിക വെളിപ്പെടുത്തി.

'ഇന്നത്തെ വിരാടിന്റെ പോലെയായിരുന്നു അന്നും വിരാട്. വിരാട് സ്കൂൾ പ്രവർത്തനങ്ങളിലെല്ലാം സജീവ പങ്കാളിയായിരുന്നു. അവൻ ഉത്സാഹത്തോടെയാണ് ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നത്. 'ഞാൻ ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കറാകും' എന്നത് അവൻ സ്ഥിരം പറയുന്ന വാചകമായിരുന്നു. എന്നാൽ അത് കേട്ട് ഞങ്ങൾ ചിരിച്ചിരുന്നു , അധ്യാപിക കൂട്ടിച്ചേർത്തു.

അതേസമയം നിലവിൽ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ഒന്നാമനായി കോഹ്‌ലി കുതിക്കുകയാണ്. ടെസ്റ്റിൽ 9230 റൺസും ഏകദിനത്തിൽ 14181 റൺസും ടി 20 യിൽ 4188 റൺസും താരം നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റിൽ കൂടി 82 സെഞ്ച്വറികളും അദ്ദേഹം നേടി. ഐപിഎല്ലിൽ 8509 റൺസ് നേടിയ കോഹ്‌ലി ഈ സീസണിൽ 505 റണ്‍സുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലാണ്.

Content Highlights: 'I will be the next sachin: Virat Kohli’s teacher recalls his school days

dot image
To advertise here,contact us
dot image