ഫ്രഞ്ച് വിപ്ലവം; ഫ്രാൻസിൽ നിന്നും ആദ്യ ബാഡ്മിന്റൺ ലോക ചാംപ്യനായി അലക്സ് ലാനിയർ

ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ്സിൽ കിരീടം.

ഫ്രഞ്ച് വിപ്ലവം; ഫ്രാൻസിൽ നിന്നും ആദ്യ ബാഡ്മിന്റൺ ലോക ചാംപ്യനായി അലക്സ് ലാനിയർ
dot image

ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് ബാഡ്മിന്റൺ ലോക ചാംപ്യൻഷിപ്സിൽ കിരീടം. പുരുഷ സിം​ഗിൾസിൽ ഫ്രാൻസിന്റെ യുവ ബാഡ്മിന്റൺ സെൻസേഷൻ അലക്സ് ലാനിയറാണ് സിം​ഗിൾസിൽ സ്വർണം സ്വന്തമാക്കിയത്.

നേരത്തെ മിക്സഡ് ഡബിൾസിലും ഫ്രാൻസ് ചരിത്രത്തിലാദ്യമായി സ്വർണം സ്വന്തമാക്കിയിരുന്നു. തോം ​ഗിക്കൽ- ഡെൽഫിൻ ഡെൽറു സഖ്യമാണ് സുവർണ നേട്ടം സമ്മാനിച്ചത്. പിന്നാലെയാണ് അലക്സിന്റെ മുന്നേറ്റം.

ഞായറാഴ്ച അരങ്ങേറിയ പുരുഷ സിം​ഗിൾസ് പോരാട്ടത്തിൽ ജപ്പാന്റെ കൊ‍ഡായ് നാരോകയെയാണ് 21 കാരനായ അലക്സ് ലാനിയർ തോൽപ്പിച്ചത്.

ഫൈനലിൽ അനായാസ വിജയമാണ് അലക്സ് സ്വന്തമാക്കിയത്. വെറും രണ്ട് സെറ്റിൽ അലക്സ് കളി അവസാനിപ്പിച്ചു. വെറും 50 മിനിറ്റിൽ താരം സ്വർണം കൈപ്പിടിയിലാക്കി. സ്കോർ: 21-11, 21-11.




content highlights: alex lanier first french player win badminton world championship

dot image
To advertise here,contact us
dot image