

ബ്രസീലിന്റെ യുഎഫ്‌സി ഫ്‌ളൈവെയ്റ്റ് താരം അലൻ നാസിമെന്റോ അന്തരിച്ചു. 34 വയസ്സായിരുന്നു. ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
തിങ്കളാഴ്ച്ച രാവിലെ വീട്ടിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കാണപ്പെട്ട നാസിമെന്റോയെ രക്ഷിക്കാൻ മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
ജൂണിലാണ് അദ്ദേഹത്തിന്റെ അവസാന പോരാട്ടം നടന്നത്. ഒക്ടഗണിലെ മത്സരത്തിൽ മിച്ച് റാപ്പോസിയോട് തോറ്റു. ഈ തോൽവിയോടെ അദ്ദേഹത്തിന്റെ കരിയർ റെക്കോർഡ് 22-7 ആയിരുന്നു.
2018-ൽ ഡാന വൈറ്റിന്റെ കണ്ടന്റർ സീരീസ് വഴി ശ്രദ്ധ നേടിയ അദ്ദേഹം 2021-ലാണ് ഔദ്യോഗികമായി യുഎഫ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്. നാസിമെന്റോയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഫ്‌സി പ്രസ്താവന പുറത്തിറക്കി.
content highlights:ufc fighter allan nascimento passes away at age 34