

ബാസ്‌കറ്റ് ബോള്‍ പരിശീലത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. 16കാരനായ ഹാര്‍ദിക് രതിയാണ് മരിച്ചത്.
റോത്തക്കിലെ ലഖാന്‍ മജ്രയിലെ കോര്‍ട്ടില്‍ ഹാര്‍ദിക് ഒറ്റയ്ക്ക് പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് സംഭവം. പരിശീലനത്തിനിടെ ഹാര്‍ദിക് ബാസ്‌കറ്റ് ബോള്‍ പോളില്‍ പിടിച്ചുതൂങ്ങാന്‍ ശ്രമിക്കവേയാണ് ഒടിഞ്ഞുവീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
🚨 A 16 year old national level basketball player, Hitesh Rathi, has tragically died in Rohtak after an unstable iron basketball pole collapsed on him during practice.
— Janta Journal (@JantaJournal) November 26, 2025
The Haryana Olympic Association has suspended all state sports events for three days, and an investigation is… pic.twitter.com/4D8rSKK1VY
കോര്‍ട്ടിന്റെ മധ്യഭാഗത്തുള്ള സെമി സര്‍ക്കിളായ ത്രീ-പോയിന്റ് ലൈനില്‍ നിന്ന് ചാടി ഹാര്‍ദിക് ബാസ്‌കറ്റില്‍ തൊടാന്‍ ശ്രമിക്കുകയാണ്. രണ്ടാമത്തെ പ്രാവശ്യം ബാസ്‌ക്കറ്റിന്റെ റിമ്മില്‍ മുറുക്കെ പിടിച്ചെങ്കിലും പോള്‍ ഒന്നാകെ ഹാര്‍ദിക്കിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. മെറ്റല്‍ കൊണ്ട് നിര്‍മിച്ച ബാസ്‌കറ്റ് ബോള്‍ പോള്‍ ഉടനെ ഒടിഞ്ഞുവീഴുകയും ഹാര്‍ദിക്കിന്റെ നെഞ്ചിന്റെ ഭാഗത്തേക്ക് പതിക്കുകയും ചെയ്യുന്നത് വീഡിയയോയില്‍ കാണാം. പിന്നാലെ സുഹൃത്തുക്കള്‍ സഹായിക്കാനായി ഓടിയെത്തുന്നുണ്ടെങ്കിലും താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഹാര്‍ദിക്കിന്റെ മരണത്തെ തുടര്‍ന്ന് ആദരസൂചകമായി അടുത്ത മൂന്ന് ദിവസത്തേക്ക് ഹരിയാനയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Content Highlights: national basketball player dies after pole collapses on him during practice in Haryana