ഇത് 1000 കോടിയിൽ ഒന്നും നിൽക്കില്ല!, സ്പിരിറ്റിൽ കാമിയോ വേഷത്തിൽ രൺബീർ കപൂർ എത്തും?: റിപ്പോർട്ട്

പ്രഭാസും രൺബീറും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമ കൂടിയാകും ഇത്

ഇത് 1000 കോടിയിൽ ഒന്നും നിൽക്കില്ല!, സ്പിരിറ്റിൽ കാമിയോ വേഷത്തിൽ രൺബീർ കപൂർ എത്തും?: റിപ്പോർട്ട്
dot image

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക. പ്രഭാസിനെ നായകനാക്കി വാങ്ക ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. ഇപ്പോഴിതാ ചിത്രത്തിൽ രൺബീർ കപൂർ കാമിയോ വേഷത്തിൽ എത്തുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അനിമൽ എന്ന ചിത്രത്തിൽ അവതരിപ്പിച്ച രൺവിജയ്‌ സിംഗ് എന്ന കഥാപാത്രമായിട്ടാണോ രൺബീർ സ്പിരിറ്റിൽ എത്തുന്നതെന്ന് കാര്യത്തിൽ വ്യക്തതയില്ല. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പ്രഭാസും രൺബീറും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമകൂടിയാകും ഇത്. ചിത്രത്തിൽ കൊറിയൻ നടൻ മാ ഡോങ് സിയോക് എന്ന ഡോൺ ലീ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന തരത്തിയിൽ നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു.

സ്പിരിറ്റിൽ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാർത്ത ഏറെ ചർച്ചാവിഷയം ആയിരുന്നു. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിക്രം ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതേസമയം, 2027 ന്റെ തുടക്കത്തിൽ ചിത്രം റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്.

Content Highlights: Ranbir Kapoor to play cameo role in spirit

dot image
To advertise here,contact us
dot image