

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി 20 മത്സരം നാളെ. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ നാളത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.
രണ്ടു അന്താരാഷ്ട്ര ടി20കള്‍ മാത്രം നടന്ന മൈതാനമാണ് ഇത്. 150 റണ്‍സ് പോലും ഈ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടി20യില്‍ പിറന്നിട്ടില്ലെത് കൊണ്ട് തന്നെ റൺമഴയുണ്ടാവില്ല.
അതേ സമയം കഴിഞ്ഞ മത്സരത്തിലെ ഇലവനെ തന്നെ നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ പുറത്തിറക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിലെ വിജയ ശേഷം മത്സരത്തിലെ പുതിയ കോമ്പിനേഷനുകള്‍ വിജയകരമായിരുന്നുവെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രതികരിച്ചിരുന്നു.
മൂന്നാം മത്സരത്തില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. സഞ്ജുവിന് പകരം ജിതേഷ് ശര്‍മ ടീമിലെത്തിയപ്പോള്‍ കുല്‍ദീപിന് പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്ക് പകരം അര്‍ഷ്ദീപ് സിങ്ങും പ്ലേയിങ് ഇലവനിലെത്തി.
സാധ്യത ഇലവൻ: ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്‌സർ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.
Content Highlights:NO Sanju!, the fourth T20 is crucial for both teams; probable XI