വേടന്റെ പുരസ്‌കാരം അന്യായമാണ്, ജൂറി പെൺകേരളത്തോട് മാപ്പ് പറയണം: ദീദി ദാമോദരന്‍

'ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്'

വേടന്റെ പുരസ്‌കാരം അന്യായമാണ്, ജൂറി പെൺകേരളത്തോട് മാപ്പ് പറയണം: ദീദി ദാമോദരന്‍
dot image

റാപ്പര്‍ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കിയതില്‍ വിമര്‍ശനവുമായി ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായം ആണെന്ന് ദീദി പറഞ്ഞു. സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാരിൻ്റെ നയ പ്രഖ്യാപനങ്ങളുടെ ലംഘനം ആണ് ഇതെന്നും ദീദി ദാമോദരന്‍ ഫേസ്ബുക്കിൽ കുറിച്ചു.

''വിയർപ്പ് തുന്നിയിട്ട കുപ്പായം…." എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീപീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം. കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാധ്യസ്ഥരാണ്', ദീദിയുടെ വാക്കുകൾ.

Also Read:

ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്‌സിലെ കുതന്ത്രം എന്ന ഗാനത്തിനാണ് വേടന് പുരസ്‌കാരം ലഭിച്ചത്. സംവിധായിക ശ്രുതി ശരണ്യവും വേടനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീപക്ഷ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതിനെയാണ് ശ്രുതി ശരണ്യം വിമര്‍ശിക്കുന്നത്. ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുന്നതില്‍ മടി കാണിക്കുന്നില്ലെന്നും ശ്രുതി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

എന്‍ട്രികളുടെ പത്ത് ശതമാനം മാത്രമേ സ്ത്രീകേന്ദ്രീകൃത സിനിമകൾ ഉണ്ടായിരുന്നുളളൂവെന്നാണ് ജൂറി ചെയര്‍മാന്‍ തന്നെ പറഞ്ഞത്. എന്നിട്ട് അവര്‍ ഒരു 'ഹൊയ്‌ഡെനിഷ്' സിനിമയ്ക്കുമേല്‍ അവാര്‍ഡുകള്‍ ചൊരിഞ്ഞു. അതും പോരാതെ, ലൈംഗിക കുറ്റവാളികളെ പോലും ഒരു മടിയില്ലാതെ ആഷോഘിക്കുന്നു. 'ബഹുമാനപ്പെട്ട' ജൂറിയ്ക്ക് മെയിൽ ഗെയ്‌സ് എന്താണെന്ന് മനസിലാക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്നത് വ്യക്തം. ഇതിനിടെ കാനിലും സിയോളിലും തരംഗം സൃഷ്ടിച്ച സ്ത്രീകേന്ദ്രീകൃത സിനിമകളടക്കം സൗകര്യപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെടുന്നു. അവന്റെ സിനിമ. അവന്റെ അവാര്‍ഡ്. അവന്റെ നോട്ടം', എന്നായിരുന്നു ശ്രുതി ശരണ്യത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം.

Content Highlights: Deedi Damodaran against vedan award

dot image
To advertise here,contact us
dot image