കെടാതെ വിവാദം; ഇന്ത്യയിലെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്മാറി

അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

കെടാതെ വിവാദം; ഇന്ത്യയിലെ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്മാറി
dot image

അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പാകിസ്താന്‍ പിന്മാറി. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ 28 വരെ ചെന്നൈയിലും മധുരയിലുമായാണ് ടൂര്‍ണമെന്റ്. പാകിസ്താന്റെ പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹോക്കി ഫെഡറേഷന്‍ അറിയിച്ചു.

Also Read:

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിന്റെ രൂപത്തിലുള്ള ഇന്ത്യയുടെ തിരിച്ചടിക്കും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം വഷളായിരുന്നു. ഏഷ്യ കപ്പിലും ഈ വിവാദം കത്തിപ്പടർന്നിരുന്നു.

Content Highlights: Pakistan withdraws from Junior Hockey World Cup in India

dot image
To advertise here,contact us
dot image