സമുദ്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം; പക്ഷെ മുങ്ങാംകുഴിയിട്ടാൽ കിട്ടില്ല!

സമുദ്രത്തിനടിയില്‍ വലിയ സ്വര്‍ണശേഖരമുണ്ട്. പക്ഷേ അത് അവിടെ എങ്ങനെ എത്തി എന്ന് അറിയണോ?

സമുദ്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് 14 ദശലക്ഷം കിലോ സ്വര്‍ണം; പക്ഷെ മുങ്ങാംകുഴിയിട്ടാൽ കിട്ടില്ല!
dot image

സമുദ്രത്തിനടിയില്‍ ഒളിഞ്ഞിരിക്കുന്ന നിധിയാണ് സ്വര്‍ണം എന്നാണ് പറയുന്നത്. കടലിൻ്റെ ആഴങ്ങളിലേക്ക് മുങ്ങിപോയ ഭീമന്‍ കപ്പലുകള്‍ക്കുള്ളിലെ നിധി ശേഖരത്തെക്കുറിച്ചും സ്വര്‍ണത്തിന് കാവലിരിക്കുന്ന ഭൂതത്താന്‍മാരെക്കുറിച്ചും ഒക്കെയുള്ള ഭാവനാത്മകമായ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കെട്ടുകഥകള്‍ക്കപ്പുറം സമുദ്രത്തില്‍ സ്വര്‍ണം ഉണ്ട് എന്നത് ഒരു ശാസ്ത്രീയമായ സത്യമാണ്. എന്നുപറഞ്ഞ് നിങ്ങള്‍ നേരെ കടലിനടിയിലേക്ക് പോയാല്‍ എളുപ്പത്തില്‍ സ്വര്‍ണം കിട്ടുമെന്ന് വിചാരിക്കേണ്ട. അങ്ങനെ ഒരാള്‍ക്ക് എടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ളതല്ല ആ സ്വര്‍ണ്ണ നിക്ഷേപം. കടല്‍ വെള്ളത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കുന്നത് നൂറ്റാണ്ടുകളായി ഗവേഷകര്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.

എന്തുകൊണ്ടാണ് കടലില്‍ നിന്ന് സ്വര്‍ണം ഖനനം ചെയ്‌തെടുക്കാനാവാത്തത്

സമുദ്രത്തില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ട്. പക്ഷേ അത് ആരും ഇറങ്ങിചെന്നാല്‍ കിട്ടുന്ന രീതിയില്‍ അല്ല. ' എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ലെറ്റേഴ്‌സ്' ല്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനം അനുസരിച്ച് അറ്റ്‌ലാന്റിക്, വടക്കുകിഴക്കന്‍ പസഫിക് എന്നിവിടങ്ങളിലെ കടല്‍ വെള്ളത്തില്‍ സ്വര്‍ണം കാണപ്പെടുന്നു. ഒരു ലിറ്ററിന് ഒരു ഗ്രാമിന്റെ ട്രില്യണില്‍ ഒന്ന് എന്ന കണക്കില്‍. വെള്ളത്തില്‍ ലയിച്ചിരിക്കുന്ന സ്വര്‍ണത്തിന് സാന്ദ്രത വളരെ കുറവായതിനാല്‍ അത് കണ്ടെത്താന്‍ വളരെ സെന്‍സിറ്റീവായ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ആവശ്യമാണ്.

എങ്ങനെയാണ് സ്വര്‍ണം സമുദ്രത്തില്‍ എത്തുന്നത്

നദികള്‍, കാറ്റിലൂടെ ഒഴുകുന്ന പൊടി, ഹൈഡ്രോതെര്‍മല്‍ വെന്റുകള്‍ (സമുദ്രത്തിലെ പുറംതോടിലെ വിള്ളലുകളിലൂടെ സമുദ്രജലം താഴേക്ക് ഒഴുകി എത്തുന്നത്) എന്നിവയിലൂടെയാണ് സ്വര്‍ണം സമുദ്രത്തില്‍ എത്തുന്നത്. കണക്കുകള്‍ പ്രകാരം ഓരോ 100 ദശലക്ഷം മെട്രിക് ടണ്‍ സമുദ്രജലത്തിലും ഏകദേശം ഒരു ഗ്രാം സ്വര്‍ണം കണ്ടെത്താനാകും. സമുദ്രത്തിനടിയിലെ സള്‍ഫൈഡ് നിക്ഷേപങ്ങളിലും ധാതുക്കളുടെ പുറംതോടിലും സ്വര്‍ണം പറ്റിപിടിക്കുന്നു. ഇവ എത്തിച്ചേരാന്‍ കഴിയാത്തവിധം ആഴങ്ങളില്‍ ഉള്ളവയാണ്.

പഠനങ്ങള്‍ അനുസരിച്ച് ആഗോള തലത്തില്‍ സമുദ്രത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന സ്വര്‍ണം ഏകദേശം 14 ലക്ഷം കിലോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇവയൊന്നും കാര്യക്ഷമമായി ശേഖരിക്കാന്‍ കഴിയുന്ന വിധത്തില്‍ സാങ്കേതിക വിദ്യയും ശാസ്ത്രവും പുരോഗമിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Content Highlights :There's a huge treasure trove of gold under the ocean. But do you want to know how it got there?

dot image
To advertise here,contact us
dot image