
ഓഗസ്റ്റ് മാസത്തിലെ ഐസിസിയുടെ മികച്ച താരമായി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിനെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡ് പേസര്‍ മാറ്റ് ഹെന്റി, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് എന്നിവരെ മറികടന്നാണ് സിറാജ് വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിലെ മികച്ച പ്രകടനമാണ് സിറാജിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പരമ്പരയിലുടനീളം മിന്നും ഫോമിലാണ് സിറാജ് പന്തെറിഞ്ഞത്. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം സിറാജാണ്. 23 വിക്കറ്റുകളാണ് പരമ്പരയില്‍ ഇന്ത്യന്‍ താരം വീഴ്ത്തിയത്.
Fiery Indian pacer’s decisive show in the final #ENGvIND Test rewards him with the ICC Men’s Player of the Month for August 2025 👏
— ICC (@ICC) September 15, 2025
ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുറയുടെ വിടവിലും ടീമിന് വേണ്ടി നിര്‍ണായകമായ പ്രകടനം കാഴ്ചവെക്കാന്‍ സിറാജിന് സാധിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിന്റെ അവസാന ദിവസം സിറാജ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇത് ഇന്ത്യന്‍ ടീമിന് മികച്ച വിജയം നേടാന്‍ സഹായിച്ചു.
Content Highlights: Mohammed Siraj wins ICC's Player of the Month award for August