ചരിത്രം കുറിച്ച് ദിവ്യ ദേശ്മുഖ്; വനിതാ ചെസ് ലോകകപ്പില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ചൈനയുടെ മുൻ ലോകചാമ്പ്യനെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്

dot image

ഫി​ഡെ വ​നി​താ ലോ​ക​ക​പ്പ് ചെ​സ്സി​ൽ ഫൈനലിലെത്തി ച​രി​ത്രം കുറിച്ചിരിക്കുകയാണ് ഇ​ന്ത്യ​ൻ താ​രം ദി​വ്യ ദേ​ശ്മു​ഖ്. ലോ​ക​ക​പ്പ് ചെ​സ് ഫൈ​ന​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യാ​ണ് ദി​വ്യ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്.

101 നീക്കങ്ങൾ കണ്ട സെമിയുടെ രണ്ടാം ഗെയിമിൽ ചൈ​ന​യു​ടെ ടാൻ സോംങ്കിയെ തോ​ൽ​പി​ച്ചാ​ണ് 19 വ​യ​സ്സു​കാ​രി​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. (1.5-0.5) ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു.

അതേസമയം ഇന്ത്യൻ താരം കൊനേരു ഹംപിയും ചൈനീസ് താരം ലീ ടിംഗ് ജീയും തമ്മിലുള്ള സെമിഫൈനലിന്റെ രണ്ടാം ഗെയിമും സമനിലയിൽ പിരിഞ്ഞു. ഇന്നലെ 75 നീക്കങ്ങളിലാണ് ഇവർ സമനില സമ്മതിച്ചത്. ഫൈനലിൽ ദിവ്യയുടെ എതിരാളി ആരെന്നറിയാൻ ഇന്ന് ടൈബ്രേക്കർ നടക്കും.

Content Highlights: Divya Deshmukh Creates History! Becomes First Indian To Qualify For FIDE Women's World Cup Final

dot image
To advertise here,contact us
dot image