
പാരിസ് ഒളിംപിക്സില്‍ സ്വര്‍ണം നേടി പാകിസ്താന്റെ അഭിമാനം വാനോളം ഉയർത്തിയ ജാവലിൻ ത്രോ താരമാണ് അർഷാദ് നദീം. എന്നാൽ നേട്ടത്തിന് പിന്നാലെ പ്രഖ്യാപിക്കപ്പെട്ട പാരിതോഷികങ്ങളിൽ പലതും തനിക്ക് ലഭിച്ചില്ലെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തനിക്ക് വാഗ്ദാനം ചെയ്ത ഭൂമി ഇതുവരെ ലഭിച്ചില്ലെന്നും ആ വാഗ്ദാനങ്ങള്‍ വ്യാജമായിരുന്നുവെന്നും താരം പറഞ്ഞു. എന്നാല്‍ ക്യാഷ് അവാര്‍ഡുകള്‍ കിട്ടിയെന്നും അര്‍ഷാദ് വ്യക്തമാക്കി.
'പാരിസ് ഒളിംപിക്‌സിലെ സ്വര്‍ണനേട്ടത്തിന് പിന്നാലെ പ്രഖ്യാപിച്ച സമ്മാനങ്ങളില്‍ പലതും എനിക്ക് ലഭിച്ചില്ല. ഭൂമി നല്‍കുമെന്ന പ്രഖ്യാപനങ്ങളെല്ലാം വ്യാജമായിരുന്നു. ഒന്നുപോലും എനിക്ക് കിട്ടിയില്ല', അര്‍ഷാദ് ജിയോ ടിവിയോട് പറഞ്ഞു. അതേസമയം ക്യാഷ് അവാര്‍ഡുകള്‍ തനിക്ക് ലഭിച്ചെന്നും പാക് താരം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട ക്യാഷ് അവാര്‍ഡുകളെല്ലാം പലപ്പോഴായാണ് കിട്ടിയതെന്നാണ് നദീം അറിയിച്ചത്.
As usual, promises were left just promises. All plots were fake#ArshadNadeem #Pakistan #ENGvsIND #OlympiacosΒC #olympicsPakistan #Ukraine #YeThikKarkeDikhao #HERO #ViralVideos #sardarji3 pic.twitter.com/4gcSSzWnWJ
— 𝕾𝖍𝜶𝖒𝖎 𝕮𝖍𝖔𝖜𝖗𝖎 (@SChowri) July 15, 2025
ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര ഉൾപ്പെടെയുള്ളവരെ പിന്തള്ളിയായിരുന്നു പാരിസിൽ അർഷദിന്റെ നേട്ടം. 92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് അർഷാദ് നദീം പാരിസിൽ സ്വർണം സ്വന്തമാക്കിയത്. നിലവിലെ ജേതാവെന്ന നിലയിൽ പാരിസിലെത്തിയ നീരജ് ചോപ്രയ്ക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു.
Content Highlights: Arshad Nadeem slams 'fake' promises made in Pakistan after securing gold in Paris Olympics