

ഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ബജറംഗ് പൂനിയ. വിനേഷ് തോറ്റതല്ല തോൽപ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങൾക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്ന് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പാരിസ് ഒളിംപിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിനായി തയ്യാറെടുക്കണമെന്ന അഭ്യർത്ഥനകളോട് താരം പ്രതികരിച്ചില്ല. എനിക്കെതിരായ മത്സരത്തിൽ ഗുസ്തി വിജയിച്ചു. താൻ പരാജയപ്പെട്ടു. തന്റെ സ്വപ്നങ്ങളും ധൈര്യവും തകർക്കപ്പെട്ടു. ഇനിയൊരു പോരാട്ടത്തിന് ശക്തിയില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണണെന്നും വിനേഷ് സമൂഹമാധ്യമങ്ങളിലെ വിരമിക്കൽ കുറിപ്പിൽ വ്യക്തമാക്കി.
ചരിത്രത്തിനരികിൽ വിനേഷ് വീണു; പൂർണമാകാതെ അവസാനിച്ച കഥഅതിനിടെ വെള്ളി മെഡൽ നൽകണമെന്നുള്ള താരത്തിന്റെ അപ്പീലിൽ കായിക തകർക്ക പരിഹാര കോടതിയുടെ ഇടക്കാല വിധി ഇന്ന് വന്നേക്കും. പാരിസ് ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലിൽ കടന്നതിന് പിന്നാലെയാണ് താരത്തിന് അയോഗ്യത ലഭിച്ചത്. ഫൈനലിന് മുമ്പുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടതാണ് കാരണം. അനുവദനീയമായതിലും 100 ഗ്രാം കൂടുതലായിരുന്നു വിനേഷിന്റെ ഭാരം.