പാരിസ് ഒളിംപിക്സ്; അമ്പെയ്ത്ത് വനിത വിഭാഗത്തിൽ ഭജൻ കൗറിന് വിജയം, അങ്കിത ഭഗതിന് തോൽവി

ഇന്ത്യയുടെ ഭജൻ കൗർ റൗണ്ട് 32ലേക്ക് വിജയിച്ചു

dot image

പാരിസ്: പാരിസ് ഒളിംപിക്സ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ഇന്ത്യയുടെ ഭജൻ കൗർ റൗണ്ട് 32ലേക്ക് വിജയിച്ചപ്പോൾ അങ്കിത ഭഗത് പരാജയപ്പെട്ടു. ഇന്തോനേഷ്യൻ താരം സൈഫ കമാലിനെ 7-3 എന്ന പോയിന്റിൽ പരാജയപ്പെടുത്തിയാണ് ഭജൻ കൗർ അടുത്ത റൗണ്ടിൽ കടന്നത്. എന്നാൽ പോളണ്ട് താരം വിയോലെറ്റ മൈസോറിനോട് 4-6 എന്ന പോയിന്റിന് പരാജയപ്പെട്ട അങ്കിത കൗർ പുറത്തായി.

പോളണ്ടിന്റെ വിയോലെറ്റ മൈസോർ ആണ് അങ്കിതയെ പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ അങ്കിത തോൽവി വഴങ്ങി. ആദ്യ സെറ്റിൽ വിയോലെറ്റയ്ക്കായിരുന്നു വിജയം. എന്നാൽ തുടർച്ചയായി രണ്ട് സെറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ താരം തിരിച്ചുവന്നു. പക്ഷേ അവസാന രണ്ട് സെറ്റിൽ അങ്കിതയെ പിന്നിലാക്കി വിയോലെറ്റ വിജയം സ്വന്തമാക്കി.

രാജ്യത്തിന്റെ കാത്തിരിപ്പിന് അവസാനം; പാരിസിൽ ചരിത്ര നേട്ടങ്ങളുമായി മനു ഭാക്കർ

ഇന്തോനേഷ്യൻ താരം സൈഫ കമാലിനെ ആദ്യ സെറ്റിൽ സമനിലയിൽ കുരുക്കിയാണ് ഭജൻ കൗർ മത്സരം തുടങ്ങിയത്. രണ്ടാം സെറ്റ് സൈഫ വിജയിച്ചപ്പോൾ മൂന്നാം സെറ്റിൽ ഇന്ത്യൻ താരം ഒപ്പത്തിനൊപ്പമെത്തി. നാലാം സെറ്റിലും ഭജൻ കൗറിനായിരുന്നു വിജയം. നിർണായകമായ അഞ്ചാം സെറ്റും സ്വന്തമാക്കി ഭജൻ ജയിച്ചുകയറി.

dot image
To advertise here,contact us
dot image