
റോം: ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ ഫെരാരിയിൽ. 2025 ഫോര്മുല വണ് സീസൺ മുതലാണ് ഏഴുതവണ ലോകചാമ്പ്യനായ ബ്രിട്ടീഷ് താരം ഇറ്റാലിയൻ ടീമിന്റെ ഡ്രൈവറാകുക. ഹാമിൽട്ടന്റെ രംഗപ്രവേശം ഇക്കാര്യം ഫെരാരി സ്ഥിരീകരിച്ചിട്ടുണ്ട്. കാർലോസ് സെയിന്സിന് പകരക്കാരനായാണ് ഹാമിൽട്ടൺ ഫെരാരിയിൽ എത്തുന്നത്.
ജീവിതത്തിൽ എടുത്തിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്ന് ഹാമിൽട്ടൺ പറഞ്ഞു. തന്റെ 13-ാം വയസ് മുതൽ മെഴ്സിഡെസിനൊപ്പമാണ്. എക്കാലവും മെഴ്സിഡെസ് കുടുംബം തനിക്ക് മികച്ച പിന്തുണ നൽകിയിരുന്നു. ഇപ്പോൾ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ സമയമായെന്നും ഹാമിൽട്ടൺ വ്യക്തമാക്കി.
ദൈവത്തിനും മിശിഹായ്ക്കും ഇടയിലെ ദൈവദൂതൻ; ഗബ്രിയേല് ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഇന്ന് പിറന്നാള്Team Statement
— Scuderia Ferrari (@ScuderiaFerrari) February 1, 2024
Scuderia Ferrari is pleased to announce that Lewis Hamilton will be joining the team in 2025, on a multi-year contract. pic.twitter.com/moEMqUgzXH
റേസിംഗ് ട്രാക്കിലെ എക്കാലത്തെയും മികച്ച താരമായാണ് ഹാമിൽട്ടണെ വിലയിരുത്തുന്നത്. ഏഴ് തവണ ലോകചാമ്പ്യനായ ഹാമിൽട്ടൺ ആകെ 103 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്മുല വണ് ലോകകിരീടങ്ങളില് ഒരു തവണ കൂടി വിജയിച്ചാൽ കൂടുതൽ തവണ ലോകചാമ്പ്യനാകുന്ന താരമെന്ന റെക്കോർഡ് ഹാമിൽട്ടൺ സ്വന്തമാക്കും.