Top

'ഇന്ത്യ തോറ്റത് ദളിതര്‍ ടീമിലുള്ളത് മൂലം'; വന്ദനയുടെ വീടിനു മുന്നില്‍ ജാതി അധിക്ഷേപം

5 Aug 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യ തോറ്റത് ദളിതര്‍ ടീമിലുള്ളത് മൂലം; വന്ദനയുടെ വീടിനു മുന്നില്‍ ജാതി അധിക്ഷേപം
X

ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ ഹോക്കിം ടീം അര്‍ജന്റീനയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതീയ അധിക്ഷേപം. ഹോക്കി ടീം അംഗമായിരുന്ന വന്ദന കത്താരിയയുടെ വീടിനു മുമ്പിലാണ് മേല്‍ജാതിക്കാരായ രണ്ടംഗ സംഘമെത്തി ജാതീയ അധിക്ഷേപം നടത്തുകയും പരിഹാസ രൂപേണ പടക്കം പൊട്ടിക്കുകയും ചെയ്തത്.

ഹോക്കി ടീമില്‍ കൂടുതല്‍ ദളിത് വിഭാഗക്കാരുള്ളത് കൊണ്ടാണ് ഇന്ത്യ മത്സരത്തില്‍ പരാജയപ്പെട്ടതെന്നാണ് ഇവരുടെ ആരോപണം. വന്ദനയുടെ വീട്ടുകാര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഇവര്‍ പരിഹസിക്കുകയും ജാതീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

ഹോക്കിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ കായിക ഇനങ്ങളില്‍ നിന്നും ദളിതരെ പുറത്താക്കണമെന്നും ഇവരിലൊരാള്‍ പറഞ്ഞതായി വന്ദനയുടെ ബന്ധുക്കള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്.

അതേസമയം വന്ദന കത്താരിയയുടെ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയത്തിന് മുതല്‍ കൂട്ടായത്. കളിയില്‍ ഹാട്രിക് ഗോള്‍ നേടി വന്ദന തിളങ്ങിയിരുന്നു. ആദ്യമായാണ് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഒരിന്ത്യന്‍ വനിതാ താരം ഹാട്രിക് നേടിയത്.

Next Story