

നേഷൻസ് ലീഗിൽ ഫ്രാൻസിനെ 3-1ന് പരാജയപ്പെടുത്തി ഇറ്റലിയുടെ തകർപ്പൻ തിരിച്ചുവരവ് . മൈക്കൽ ഒലിസെയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ പിയോ എസ്പോസിറ്റോ ഇറ്റലിക്കായി സമനില നേടി.
തുടർന്ന് ഡാവിഡെ ഫ്രട്ടെസി ഇറ്റലിയുടെ രണ്ടാം ഗോൾ കണ്ടെത്തി. പെനാൽറ്റിയിലൂടെ പിയോ എസ്പോസിറ്റോ തന്റെ രണ്ടാം ഗോളും നേടിയതോടെ ഇറ്റലിയുടെ വിജയം പൂർത്തിയായി. ജയത്തോടെ പത്ത് പോയിന്റുമായി ഇറ്റലി ഫ്രാൻസിനൊപ്പം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ ലോകകകപ്പുകളിലൊന്നും യോഗ്യത നേടാൻ സാധിക്കാതിരുന്ന ഇറ്റലിയുടെ ഗംഭീര തിരിച്ചുവരവാണ് നേഷൻസ് ലീഗിൽ കാണുന്നത്.
content highlights: Italy stunned France with an emphatic 3-1 victory in their UEFA Nations League encounter, pulling off a commanding display against Les Bleus. The Azzurri capitalized on their clinical finishing to claim all three points in the high-stakes European showdown.