ഡീലായി!; റോഡ്രി ബാഴ്‌സയിലേക്ക് തന്നെ; ലഭിച്ചത് റെക്കോർഡ് തുക

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിട

ഡീലായി!; റോഡ്രി ബാഴ്‌സയിലേക്ക് തന്നെ; ലഭിച്ചത് റെക്കോർഡ് തുക
dot image

കാത്തിരിപ്പുകൾക്കും ഊഹാപോഹങ്ങൾക്കും വിട. ലോകകപ്പ് 2026 ലെ ഗോൾഡൻ ബോൾ ജേതാവും സ്പെയ്നിന് ലോക കിരീടം നേടി കൊടുത്ത നായകനുമായ റോഡ്രി ബാഴ്‌സയിലേക്ക് തന്നെയെന്ന് ഉറപ്പിച്ചു.

8.85 കോടി യുഎസ് ഡോളർ, ഏകദേശം 846 കോടി രൂപയ്ക്കാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് താരമെത്തുന്നത്. നേരത്തെ റയൽ മാഡ്രിഡും താരത്തിനായി വല വിരിച്ചിരുന്നെങ്കിലും ഡീൽ നടന്നില്ല.

2019ൽ അത്‌ലറ്റിക്കോ മഡ്രിഡിൽനിന്നാണ് റോഡ്രി മാഞ്ചസ്റ്റർ സിറ്റിയിലേക്കു മാറിയത്. മുൻ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ഫേവറിറ്റ് താരങ്ങളിലൊരാളായിരുന്നു റോഡ്രി.

2023ൽ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ തോൽപിച്ചു കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ റോഡ്രിയുടേതായിരുന്നു. പിറ്റേവർഷം സ്പെയിനിനൊപ്പം യൂറോ കിരീടം നേടിയ റോഡ്രി ബലോൻ ദ് ഓർ പുരസ്കാരത്തിനും അർഹനായി.

റയൽ മഡ്രിഡിലേക്ക് ചേക്കേറിയ ബെർണാഡോ സിൽവയ്ക്ക് പിന്നാലെ റോഡ്രി കൂടി കളം വിടുന്നതു മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയെ കൂടുതൽ ദുർബലമാക്കും.

content highlights: rodri barcelona transfer manchester city record fee news

dot image
To advertise here,contact us
dot image