

ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിനായി ഒരുക്കിയ പിച്ചിൽ അതൃപ്തി അറിയിച്ച് ഇന്ത്യൻ സംഘം. പിച്ചിലെ പുല്ല് കൂടുതാലാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യൻ ടീം മാനേജ്‌മന്റ് ഇപ്പോൾ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. കൊളംബോയിലെ നോൺഡിസ്ക്രിപിറ്റ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച്ചയാണ് മൂന്ന് ദിവസത്തെ പൈശീലന മത്സരം ആരംഭിക്കുന്നത്.
'ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചത് വിക്കറ്റിൽ അമിതമായി പുല്ലുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്. എന്നാൽ, മൂന്ന് ദിവസം വരെ നീണ്ട് നിൽക്കുന്ന മത്സരങ്ങൾക്കായി ഞങ്ങൾ ഇങ്ങനെയാണ് പിച്ച് തയ്യാറാക്കാറുള്ളത്', ഇന്ത്യയുടെ അതൃപ്തിയിൽ എൻസിസി ഒഫീഷ്യലായ എ ഫ്രാങ്കെ അറിയിച്ചത്. കൂടാതെ, ഒരു പിച്ചിന്റെ സ്വഭാവത്തേക്കാൾ ടീമുകളുടെ സമീപനം അനുസരിച്ചാണ് മത്സരഫലം നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 15-നാണ് ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓഗസ്റ്റ് 27-നാണ് അവസാനിക്കുന്നതും. 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ആദ്യ ടെസ്റ്റ് മത്സരവും, 23 മുതൽ 27 വരെയാണ് രണ്ടാം ടെസ്റ്റ് മത്സരവും നടക്കുന്നത്.
Content highlight: Team India unhappy with excess grass on practice match pitch