കച്ചവടം പാളിയതോടെ ട്രംപും കൈവിട്ടു; ഫിഫയിൽ ഒറ്റപ്പെട്ട് ഇൻഫാന്റിനോ

ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള ഫിഫയുടെ വിവാദ നീക്കം പരാജയപ്പെട്ടു.

കച്ചവടം പാളിയതോടെ ട്രംപും കൈവിട്ടു; ഫിഫയിൽ ഒറ്റപ്പെട്ട് ഇൻഫാന്റിനോ
dot image

ഫുട്ബോൾ ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കം തകർന്നടിഞ്ഞതോടെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ കൈവിട്ട് യു എസ്‌ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഫിഫയിലെ സ്ഥാനം നിലനിർത്താൻ സഹായിക്കണണമെന്ന് ഇൻഫാന്‍റിനോ ട്രംപിനോട് ആവശ്യപ്പെട്ടെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് അമേരിക്കൻ മാധ്യമമായ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സ്വകാര്യ നിക്ഷേപ പദ്ധതി തകർന്നടിയുകയും ട്രംപ് ഭരണകൂടത്തിൽ നിന്ന് പ്രതീക്ഷിത പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഇൻഫാന്‍റിനോയുടെ ഫിഫ പ്രസിഡന്‍റ് പദവിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ പദ്ധതി.

പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്.

Content highlights: gianni infantino isolated in fifa after trump disagreements

dot image
To advertise here,contact us
dot image