മെസ്സിയില്ലാതെ അര്‍ജന്റീന ടീം നാട്ടില്‍ തിരിച്ചെത്തി; വരവേറ്റ് ആരാധകര്‍

സ്‌പെയിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ഫൈനലില്‍ തോറ്റത്

മെസ്സിയില്ലാതെ അര്‍ജന്റീന ടീം നാട്ടില്‍ തിരിച്ചെത്തി; വരവേറ്റ് ആരാധകര്‍
dot image

ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് 1-0 ന് തോറ്റതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം സ്വന്തം നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍, ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും മറ്റ് ചില പ്രധാന താരങ്ങളും അര്‍ജന്റീന സംഘത്തോടൊപ്പം വിമാനത്തിലുണ്ടായിരുന്നില്ല. മെസ്സി . അമേരിക്കയില്‍ തന്നെ തുടരുകയാണ്. ഇക്കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു.

പരിശീലകന്‍ ലയണല്‍ സ്‌കലോണിയും ടീമിലെ ഭൂരിഭാഗം അംഗങ്ങളും വിമാനമിറങ്ങിയപ്പോള്‍ റെഡ് കാര്‍പെറ്റ് സ്വീകരണവും മിലിട്ടറി ബാന്‍ഡുമാണ് അവരെ എതിരേറ്റത്. എസൈസ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള എഎഫ്എ ട്രെയിനിങ് കോംപ്ലക്‌സിന് പുറത്ത്, കനത്ത തണുപ്പും മഴയും വകവെക്കാതെ ആയിരക്കണക്കിന് ആരാധകരാണ് നീലയും വെള്ളയും പതാകകളുമേന്തി കളിക്കാരെ വരവേല്‍ക്കാന്‍ തടിച്ചുകൂടിയത്.

നാല് വര്‍ഷം മുമ്പ് കിരീടവിജയത്തോടെ എത്തിയപ്പോഴുള്ള അന്തരീക്ഷമായിരുന്നില്ലെങ്കിലും, ലോകകപ്പിലെ മികച്ച പ്രകടനത്തിന് കളിക്കാര്‍ക്ക് നന്ദി പറയാനാണ് ആരാധകര്‍ എത്തിയത്. 'വര്‍ഷങ്ങളോളം ഞങ്ങളെ സന്തോഷിപ്പിച്ചതിന് മെസ്സിക്ക് നന്ദി, അദ്ദേഹം അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നത് നിര്‍ത്തരുത്,' -വിമാനത്താവളത്തില്‍ എത്തിയ ഒരു ആരാധിക പറഞ്ഞു. കിരീടം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും, ഫൈനലില്‍ എത്തുന്നതുവരെയുള്ള ടീമിന്റെ പോരാട്ടവീര്യത്തെയും ഒരുമയെയും വാനോളം പുകഴ്ത്തിയാണ് ആരാധകര്‍ ടീമിനെ വരവേറ്റത്. ടീമിന്റെ പോരാട്ടവീര്യത്തെ അര്‍ജന്റീന പ്രസിഡന്റ് നേരത്തെ അഭിനന്ദിച്ചിരുന്നു.

content highlights: Argentina Team Returns Home Without Messi; Fans Accord Warm Welcome

dot image
To advertise here,contact us
dot image