

2026 ഫിഫ ലോകകപ്പിൽ ആദ്യ പകുതിയിൽ ലീഡ് നേടി ഫ്രാൻസ്. സ്വീഡനെതിരെ ഒരു ലീഡാണ് ഫ്രാൻസിന് ഉള്ളത്. കിലിയൻ എംബാപ്പേയാണ് ഫ്രാൻസിനായി ഗോൾ നേടിയത്. പലകുറി ഗോൾ നേടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാഴാക്കുന്ന കാഴ്ച്ചയായിരുന്നു ആദ്യം കാണാനായത്.
45 -ആം മിനിറ്റിലായിരുന്നു ഫ്രാൻസിനായി സ്വീഡന്റെ വലകുലുക്കിയത്. മത്സരത്തിനിടെ താരം സ്വീഡൻ ഗോൾമുഖത്തേക്ക് തൊടുത്ത ഒരു ഷോട്ട് പോസ്റ്റ് തട്ടി തെറിച്ചത് തികച്ചും അമ്പരപ്പിക്കുന്ന കഴ്ച്ചയായിരുന്നു. രണ്ടാം പകുതിയിൽ ഫ്രാൻസ് ലീഡ് ഉയർത്തുമോ അതോ സ്വീഡന്റെ മടങ്ങി വരവ് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.
കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ വർഷം നഷ്ട്ടപ്പെട്ട ലോകകിരീടം വീണ്ടെടുക്കുക എന്നത് മാത്രമായിരിക്കും ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം. ആ ലക്ഷ്യത്തിന് ഏത് വിധേനയും തടയിടുക എന്നതായിരിക്കും സ്വീഡന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന മുഴുവൻ ശ്രമവും.
Content highlight: Kylian Mbappe goal France leads Sweden World Cup 2026