

ഇന്ന് നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ടുണീഷ്യയെ തകർത്ത് നെതർലൻഡ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഓറഞ്ച് പടയുടെ ജയം. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓൺഗോളിലൂടെയായിരുന്നു നെതർലൻഡ്‌സ് ലീഡ് എടുത്തത്. ശേഷം ഏഴാം മിനിറ്റിലും 62-ആം മിനിറ്റിലും നെതർലൻഡ്‌സ് ടുണീഷ്യയുടെ വല കുലുക്കി.
ബ്രയാൻ ബ്രോബിയായിരുന്നു ഏഴാം മിനിറ്റിലെ നെതെർലാൻഡ്‌സിനായി ഗോൾ നേടിയത്. ശേഷം ജാൻ പോൾ വാൻ ഹെക്കെയും ഗോൾ സ്വന്തമാക്കി ഓറഞ്ച് പടയുടെ ലീഡ് ഉയർത്തി. മത്സരത്തിന്റെ 54-ആം മിനിറ്റിലായിരുന്നു ടുണീഷ്യ തങ്ങളുടെ ആശ്വാസഗോൾ കണ്ടെത്തിയത്. ഹസീമിലൂടെയായിരുന്നു ടുണീഷ്യ ഗോൾ മടക്കിയത്.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് നെതെർലാൻഡ്‌സിന്റെ സമ്പാദ്യം. അതേസമയം, കളിച്ച മൂൺ മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പോലും നേടാനാകാതെ ടുണീഷ്യ ടൂർണമെന്റിൽ നിന്ന് പുറത്തായി.
Content highlight: Netherlands beat Tunisia to face Morocco in World Cup knockout