വടിയെടുത്ത് റയല്‍ മഡ്രിഡ്; ചൗമേനിക്കും വല്‍വര്‍ഡെക്കും അഞ്ചുലക്ഷം യൂറോ പിഴ ശിക്ഷ, പ്രശ്‌നത്തിന് പരിഹാരം

റയല്‍ മഡ്രിഡ് താരങ്ങളായ ഔറേലിയന്‍ ചൗമേനിയും ഫെഡറിക്കോ വല്‍വര്‍ഡെയും തമ്മില്‍ ഏറ്റമുട്ടിയത് വലിയ വിവാദമായിരുന്നു, പരിക്കേറ്റ വല്‍വര്‍ഡെ ചികിത്സയില്‍ തുടരുന്നു

വടിയെടുത്ത് റയല്‍ മഡ്രിഡ്; ചൗമേനിക്കും വല്‍വര്‍ഡെക്കും അഞ്ചുലക്ഷം യൂറോ പിഴ ശിക്ഷ, പ്രശ്‌നത്തിന് പരിഹാരം
dot image

ബാഴ്സലോണയ്ക്കെതിരായ എല്‍ ക്ലാസിക്കോ മത്സരത്തിന് ഒരുങ്ങുകയാണ് റയല്‍ മഡ്രിഡ്. പക്ഷെ, പോരാട്ടച്ചൂട് മാത്രമല്ലായിരുന്നു റയല്‍ മഡ്രിഡിന്റെ ക്യാമ്പിലുണ്ടായിരുന്നത്. വ്യക്തിവൈരാഗ്യവും പ്രശ്‌നങ്ങളും ഉടലെടുത്തത് ടീമിനെ പ്രതിസന്ധിയിലാക്കി. വ്യാഴാഴ്ച പരിശീലനത്തിനിടെ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ചൗമേനിയും ഫെഡറിക്കോ വല്‍വര്‍ഡെയും തമ്മിലുള്ള പ്രശ്‌നം കൈയാങ്കളിയിലെത്തി. തലയ്ക്ക് അടിയേറ്റ വല്‍വര്‍ഡെ ആശുപത്രിയിലായി. 10 മുതല്‍ 14 ദിവസം വരെ വിശ്രമം ആവശ്യമായി വന്നതായി സ്പാനിഷ് ക്ലബ് ഇന്നലെ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇതോടെ താരങ്ങള്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് റയല്‍ മഡ്രിഡ്. ഫെഡറിക്കോ വല്‍വര്‍ഡെയ്ക്കും ഔറേലിയന്‍ ചൗമേനിക്കും 500,000 യൂറോയുടെ കനത്ത സാമ്പത്തിക പിഴ ചുമത്തി.

അച്ചടക്ക നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ, വാല്‍വെര്‍ഡെയും ചൗമേനിയും അന്വേഷണ കമ്മീഷന്റെ മുമ്പാകെ ഹാജരായിന്നു. വാദം കേള്‍ക്കുന്നതിനിടയില്‍, സംഭവിച്ചതിന് ഇരു കളിക്കാരും പൂര്‍ണ്ണ ഖേദം പ്രകടിപ്പിക്കുകയും പരസ്പരം ക്ഷമ ചോദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. 'ഫെഡറിക്കോ വല്‍വെര്‍ഡെ, ഔറേലിയന്‍ ചൗമേനി എന്നിവര്‍ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികളിലേക്ക് നയിച്ച സംഭവങ്ങളെത്തുടര്‍ന്ന്, ഇരുവരും അന്വേഷണ കമ്മീഷന്റെ മുമ്പാകെ ഹാജരായി. സംഭവിച്ചതില്‍ കളിക്കാര്‍ പൂര്‍ണ്ണമായ ഖേദം പ്രകടിപ്പിക്കുകയും പരസ്പരം ക്ഷമാപണം നടത്തുകയും ചെയ്തു' - ക്ലബ്ബിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ക്ലബ്ബിനോടും, സഹതാരങ്ങളോടും, പരിശീലക സ്റ്റാഫിനോടും, ആരാധകരോടും രണ്ട് കളിക്കാരും ക്ഷമാപണം നടത്തി. റയല്‍ മഡ്രിഡ് ചുമത്താന്‍ തീരുമാനിക്കുന്ന ഏത് അച്ചടക്ക നടപടിയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇരുവരും പറഞ്ഞു. ഓരോ കളിക്കാരനും 500,000 യൂറോ പിഴ ചുമത്തിക്കൊണ്ട് ക്ലബ് ആഭ്യന്തര അച്ചടക്ക പ്രക്രിയ അവസാനിപ്പിച്ചതായി റയല്‍ മഡ്രിഡ് മാനേജ്‌മെന്റ് പറഞ്ഞു.

പരിശീലനത്തിനിടെ ചൗമേനിയുമായുള്ള അഭിപ്രായവ്യത്യാസമാണ് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളിലേക്ക് എത്തിച്ചതെന്ന് വല്‍വര്‍ഡെ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ സാധാരണയായി ടീമിനുള്ളില്‍ സ്വകാര്യമായി പരിഹരിക്കപ്പെടാറുണ്ടെന്നും എന്നാല്‍ ആരോ ഇക്കാര്യം പരസ്യമായി ചോര്‍ത്തി നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സഹതാരം എന്നെ അടിച്ചിട്ടില്ലെന്നും ഞാന്‍ അവനെയും അടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്ന ദുഷ്‌കരമായ നിമിഷം എന്നെ വേദനിപ്പിക്കുന്നുവെന്നും വല്‍വെര്‍ഡെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പോസ്റ്റില്‍ പറഞ്ഞിരുന്നു.

content highlights: Tchouaméni and Valverde fined €500,000, a solution to the crisis

dot image
To advertise here,contact us
dot image