വീണ്ടും ഷക്കീറയെത്തുന്നു, ഗാനം റെഡി; ലോകകപ്പ് ആവേശത്തിലേക്ക് ഫുട്‌ബോള്‍ ലോകം

മാറക്കാന സ്‌റ്റേഡിയത്തില്‍ ചിത്രീകരിച്ച ഗാനം ഉടന്‍ പുറത്തിറങ്ങും

വീണ്ടും ഷക്കീറയെത്തുന്നു, ഗാനം റെഡി; ലോകകപ്പ് ആവേശത്തിലേക്ക് ഫുട്‌ബോള്‍ ലോകം
dot image

ഒരുകാലത്ത് ഫുട്‌ബോള്‍ പ്രേമികള്‍ മാത്രമല്ല, ലോകമെമ്പാടും പാടിക്കൊണ്ടിരുന്നു ഗാനമുണ്ട്, 'സാമിനാമിനാ, വാക്കാ വാക്ക..' 2010 ആഫ്രിക്കന്‍ ലോകകപ്പില്‍ കൊളംബിയന്‍ ഗായികയുടെ ഈ ഗാനമുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ലോകമെമ്പാടും കോടിക്കണക്കിന് പേരാണ് ഈ പാട്ട് കേട്ടത്. അമേരിക്കന്‍ ലോകകപ്പിനും ഫുട്‌ബോള്‍ ലോകത്തെ ത്രസിപ്പിക്കുന്ന ഗാനവുമായി എത്തുകയാണ് ഷക്കീറ.

ഈമാസം 14ന് ഗാനം റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഷക്കീറ തന്നെ പുറത്തുവിട്ടു. വലിയ പിന്തുണയാണ് ടീസറിന് തന്നെ ലഭിക്കുന്നത്.

ബ്രസീലിലെ വിശ്വപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍നിന്നുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ഷക്കീറയ്‌ക്കൊപ്പം ആഫ്രോബീറ്റ്‌സ് താരങ്ങളായ ബര്‍ണബോയി സംഘവും കൂടെയുണ്ട്. 2026 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാണ് ഇതെന്ന് ഷക്കീറ പറയുന്നു.

2006 ഫുട്‌ബോള്‍ ലോകകപ്പിലെ പന്ത് മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള ജബുലാനി ഉള്‍പ്പടെ ഈ ലോകകപ്പിലെ ട്രയോണ്ട പന്തും ഷക്കീറയുടെ കൈയിലുണ്ട്. എന്തെല്ലാം വിസ്മയങ്ങളാണ് ഗാനത്തിലുണ്ടാവുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

content highlights: Shakira Returns, Song is Ready; Football World Enters World Cup Fever

dot image
To advertise here,contact us
dot image