വിനീഷ്യസ് മാജിക്ക്; ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് പോരാട്ടത്തിൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്.

വിനീഷ്യസ് മാജിക്ക്; ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്
dot image

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് പോരാട്ടത്തിൽ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ഗോൾ നേടിയത്. 50-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.

മത്സരത്തിൽ ബോൾ പൊസിഷനിലും ബോളുകൾ ഉതിർക്കുന്നതിലും മുമ്പിൽ നിന്നത് റയലായിരുന്നു. 56 ശതമാനം സമയത്ത് റയൽ പന്ത് കൈവശം വെച്ചപ്പോൾ 15 ഷോട്ടുകളും ഉതിർത്തു. അതിൽ എട്ടെണ്ണം ഓൺ ടാർഗറ്റ് ആയി. 44 ശതമാനം പന്ത് കൈവശം വെച്ച് ബെൻഫിക്ക ഉതിർത്തത് ഒമ്പത് ഷോട്ടുകളാണ്. അതിൽ മൂന്നെണ്ണം ഓൺ ടാർഗറ്റ് ആയി.

പ്ലേ ഓഫ് വിജയവുമായി റയൽ ക്വാർട്ടർ സാധ്യതകൾ സജീവമാക്കി. ബെൻഫിക്കയുടെ സാധ്യതകൾ മങ്ങി.

Content Highlights:Vinicius Junior scores; Real Madrid Beat Benfica In Champions League

dot image
To advertise here,contact us
dot image