ഇനി അധികം കാത്തിരിക്കേണ്ട, സ്ട്രീമിങ് തീയതിയുമായി 'എക്കോ'; ഒടിടിയിലും തരംഗമാകുമോ ചിത്രം?

സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്

ഇനി അധികം കാത്തിരിക്കേണ്ട, സ്ട്രീമിങ് തീയതിയുമായി 'എക്കോ'; ഒടിടിയിലും തരംഗമാകുമോ ചിത്രം?
dot image

ലോകവ്യാപകമായി റിലീസ് ചെയ്ത എക്കോ തിയേറ്ററുകളിൽ നിന്ന് വമ്പൻ വിജയം ആണ് നേടിയത്. പുറത്തിറങ്ങി 33 ദിവസങ്ങൾ കഴിയുമ്പോൾ 23.55 കോടിയാണ് എക്കോയുടെ കേരള കളക്ഷൻ. ആഗോള തലത്തിലും വമ്പൻ നേട്ടമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. സിനിമയുടെ ഒടിടി റിലീസിനെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ഡിസംബർ 31 മുതൽ എക്കോ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും. സിനിമയുടെ ബജറ്റിന്റെ 75 ശതമാനത്തോളം ഒടിടി റൈറ്റ്സ് വഴി ചിത്രം തിരിച്ചുപിടിച്ചു എന്നും ചില ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. മുജീബ് മജീദിന്റെ സംഗീത സംഗീതം, സൂരജ് ഇ.എസ് ന്റെ എഡിറ്റിംഗ് സജീഷ് താമരശ്ശേരിയുടെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോയോഗ്രാഫിയും ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.

എക്കോയുടെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, മേക്കപ്പ്: റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഡിസൈൻ: സുജിത്ത് സുധാകരൻ, പ്രോജക്റ്റ് ഡിസൈനർ: സന്ദീപ് ശശിധരൻ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, ടീസർ കട്ട്: മഹേഷ് ഭുവനേന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാഗർ, വിഎഫ്എക്സ്: ഐവിഎഫ്എക്സ്, സ്റ്റിൽസ്: റിൻസൺ എം ബി, സബ്ടൈറ്റിൽസ്: വിവേക് രഞ്ജിത്, വിതരണം: ഐക്കൺ സിനിമാസ്, പ്ലോട്ട് പിക്ചേഴ്സ് (ഓവർസീസ്) പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി.ആർ.ഓ. പ്രതീഷ് ശേഖർ.

Content Highlights: Eko Ott streaming date announced

dot image
To advertise here,contact us
dot image