എഎഫ്സി ഏഷ്യൻ കപ്പ് യോ​ഗ്യതാ മത്സരം; ബം​ഗ്ലാദേശിനോട് പരാജയപ്പെട്ട് ഇന്ത്യ

രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചു

എഎഫ്സി ഏഷ്യൻ കപ്പ് യോ​ഗ്യതാ മത്സരം; ബം​ഗ്ലാദേശിനോട് പരാജയപ്പെട്ട് ഇന്ത്യ
dot image

എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോ​ഗ്യതാ റൗണ്ടിൽ ബം​ഗ്ലാദേശിനോട് പരാജയപ്പെട്ട് ഇന്ത്യ. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യയുടെ പരാജയം. 11-ാം മിനിറ്റിൽ മോർസാലിനാണ് ബം​ഗ്ലാദേശിനായി വലകുലുക്കിയത്. എഎഫ്സി ഏഷ്യൻ കപ്പിൽ അഞ്ച് മത്സരം പിന്നിടുമ്പോൾ ഇന്ത്യയ്ക്ക് ഒരു വിജയം പോലും നേടാൻ സാധിച്ചിട്ടില്ല.

മത്സരത്തിന്റെ ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ സംഘത്തിന് സാധിച്ചില്ല. കൗണ്ടർ അറ്റാക്കുകളിലൂടെയായിരുന്നു ബം​ഗ്ലാദേശ് ആദ്യ പകുതിയിൽ മുന്നേറ്റങ്ങൾ നടത്തിയത്. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് സനൻ ബ്രിസൺ ഫെർണാണ്ടസ് എന്നിവർ കളത്തിലെത്തിയത് ഇന്ത്യൻ നിരയ്ക്ക് കരുത്തുപകർന്നു.

ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന സനൻ ബം​ഗ്ലാദേശ് പ്രതിരോധത്തെ മറികടന്ന് നിരന്തരം മുന്നേറി. എങ്കിലും ​ഗോൾവല ചലിപ്പിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. ഇന്ത്യൻ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ബം​ഗ്ലാദേശ് ശക്തമായി ശ്രമിച്ചതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അകന്നുനിന്നു.

Content Highlights: India falls to narrow loss against Bangladesh

dot image
To advertise here,contact us
dot image