ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത മലപ്പുറത്തിനായി ബൂട്ടണിയും

സീസണിൽ ഇതാദ്യമായാണ് വിദേശ താരങ്ങളെയൊഴിച്ച് മലയാളി അല്ലാത്തൊരു കളിക്കാരനെ മലപ്പുറം സൈൻ ചെയ്യുന്നത്

ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിത മലപ്പുറത്തിനായി ബൂട്ടണിയും
dot image

ഇന്ത്യൻ ദേശീയ ഫുട്ബോൾ താരവും മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവുമായ സൂപ്പർ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയെ ടീമിലെത്തിച്ചു മലപ്പുറം ഫുട്ബോൾ ക്ലബ്. സൂപ്പർ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ അറ്റാക്കിംഗ് കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇപ്പോൾ എംഎഫ്സി സൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾക്ക് പുറമെ സ്പാനിഷ് ലീഗിലും ഇഷാൻ പന്ത് തട്ടിയിട്ടുണ്ട്. ഡെൽഹി സ്വദേശിയായ താരത്തിന് 27 വയസ്സാണ് പ്രായം. ഈ സീസണിൽ ഇതാദ്യമായാണ് വിദേശ താരങ്ങളെയൊഴിച്ച് മലയാളി അല്ലാത്തൊരു കളിക്കാരനെ മലപ്പുറം സൈൻ ചെയ്യുന്നത്.

ഐ.എസ്.എല്ലിൽ എഫ്സി ഗോവ, ജെംഷഡ്പൂർ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിയ ടീമുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഗോവയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളും, ജംഷഡ്പൂരിന് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും, ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.ഇന്ത്യൻ ദേശീയ ടീമിനായും ഇഷാൻ പണ്ഡിത ബൂട്ടണിഞ്ഞിട്ടുണ്ട്. സീനിയർ ടീമിന് വേണ്ടി 8 മത്സരങ്ങളിൽ നിന്നും 1 ഗോളും നേടി. 2023ലെ എ‌എഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെയാണ് ഇഷാൻ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടിയത്. 2023ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് ജേതാക്കളായ ഇന്ത്യൻ ടീമംഗം കൂടിയായിരുന്നു താരം.

ഇഷാൻ തന്റെ യൂത്ത് കരിയർ കൂടുതലും ചെലവഴിച്ചത് സ്‌പെയിനിലായിരുന്നു. അൽകോബെൻഡാസ്, യുഡി അൽമേരിയ, സിഡി ലെഗാനസ്, ജിംനാസ്റ്റിക്സ് ടാരഗോണ, ലോർക്ക എഫ്‌സി, പോബ്ല ഡി മാഫുമെറ്റ് തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. ഒരു സ്പാനിഷ് ടോപ്പ് ഡിവിഷൻ ക്ലബ്ബിന്റെ യൂത്ത് ടീമിനായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് ഇഷാൻ.

Content Highlights: Indian striker Ishan Pandita also plays for Malappuram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us