93 വര്‍ഷത്തില്‍ ആദ്യം; ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ

ഈഡന്‍ ഗാർഡന്‍സില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക

93 വര്‍ഷത്തില്‍ ആദ്യം; ടെസ്റ്റ് ചരിത്രത്തില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ
dot image

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അത്യപൂര്‍വ റെക്കോര്‍ഡ് കുറിച്ച് ടീം ഇന്ത്യ. പ്ലേയിങ് ഇലവനില്‍ ആറ് ഇടംകൈയ്യൻ ബാറ്റർമാരുമായാണ് ടീം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കൈയന്‍മാര്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടുന്നത്.

കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻ‌സിൽ പുരോ​ഗമിക്കുന്ന മത്സരത്തിനുള്ള പ്ലേയിങ് ഇലവനിൽ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇടംകൈയന്മാരായി ഇടംപിടിച്ചത്. മുമ്പ് പലതവണ നാല് ഇടംകൈയ്യൻ ബാറ്റർമാരുമായി ഇന്ത്യ ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്, എന്നാൽ 596 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഈഡൻ ഗാർഡൻസിലാണ് ആറ് ഇടംകൈയ്യൻ ബാറ്റർമാരുമായി ഇറങ്ങുന്നത്.

അതേസമയം ഈഡന്‍ ഗാർഡന്‍സില്‍ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ആ മത്സരത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക വിയർക്കുകയാണ്. മത്സരത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെന്ന നിലയിലാണ്. ഓപണർമാരായ റയാൻ റിക്ലത്തൺ, എയ്ഡ‍ൻ മാർക്രം, ക്യാപ്റ്റൻ തെംബ ബവൂമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Content Highlights: IND vs SA 1st Test: For First Time In 93 Years, India Playing A Test Match With Six Left Handed Batters

dot image
To advertise here,contact us
dot image